ന്യു ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവ സഭായുടെ ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ

പാമ്പാടി : ന്യു ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവ സഭാ നേതൃത്വം നൽകുന്ന സഭയുടെ 25 -)o ജനറൽ കൺവെൻഷന്റെ ഒരുക്കങ്ങൾ നടന്നു വരുന്നു.
പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യു ലൈഫ് ചർച്ച് ഓഫ് ഗോഡ് ന്റെ 25 മത് ജനറൽ കൺവെൻഷൻ നടത്തുവാൻ ഉള്ള പ്രാരംഭ പ്രവർത്തനങ്ങൾ സഭാ ആസ്ഥാനമായ പാമ്പാടിയിൽ വെച്ചു നടന്ന കൗൺസിൽ മീറ്റിങ്ങിൽ തീരുമാനിച്ചു. 2023 ജനുവരി 11 മുതൽ -15 വരെ പാമ്പാടിയിൽ ഉള്ള GMD ഓഡിറ്റോറിയതിൽ വെച്ചു നടത്തപ്പെടുന്നതാണ്. പ്രസ്തുത യോഗങ്ങളിൽ കർത്താവിന്റെ ദാസന്മാരായ പാസ്റ്റർമാർ രാജേഷ് ഏലപ്പാറ , സുഭാഷ് കുമരകം, കെ ഓ തോമസ് തൃശൂർ, പ്രയ്സ് കർത്താ തിരുവല്ല, രാജ് കുമാർ തമിഴ്നാട്, ബെൽസായി ഛത്തീസ്ഗഡ് എന്നിവർ വചന ഘോഷണം നടത്തുന്നതായിരിക്കും.

കൺവെൻഷന്റെ വിജയകരമായ പ്രവർത്തനത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. പ്രെയർ കമ്മറ്റി ചെയർമാൻ പാസ്റ്റർ സി എ ജോസഫ്, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ പാസ്റ്റർ കെ പി ലൂക്കോസ്, അസെർസ് കമ്മറ്റി ചെയർമാൻ പാസ്റ്റർ ജോസഫ് പീറ്റർ, വാളന്റിയർ ആൻഡ് ട്രാൻസ്പോർട്ടേഷൻ ചെയർമാൻ പാസ്റ്റർ പി സ് ജോസഫ്, അക്കോമടഷൻ പാസ്റ്റർ സലിം സുന്ദർ സിംഗ്, ഫോട്ടോ ആൻഡ് ന്യൂസ് അനീഷ്‌ മാത്യു , ജോയൽ ജോസഫ്, ഫുഡ്‌ കമ്മറ്റി ചെയർമാൻ സജി പൗലോസ്, പ്രോഗ്രാം കമ്മറ്റി ചെയർമാൻ പാസ്റ്റർ ബെന്നി പൗലോസ്, ഓഫീസ് ഇൻ ചാർജ് എസ്.സാംസൺ‌, ന്യു ലൈഫ് ചർച്ച് ഓഫ് ഗോഡ് മെലടി സംഗീത ശിശ്രുഷ നയിക്കുന്നു ദൈവ സഭ ഓവർസിയർ റവ. സി പി മാത്യു രക്ഷാധികാരി ആയി കമ്മറ്റികൾ പ്രെവർത്തിച്ചു വരുന്നു. തമിഴ്നാട്, ഛത്തീസ്ഗഡ് , രാജസ്ഥാൻ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ദൈവദാസൻമാരും വിശ്വാസികളും കൺവെൻഷനിൽ ആദിയോടന്തം പങ്കെടുക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like