ബ്രിട്ടനിൽ നഴ്സുമാർ പണിമുടക്കിലേക്ക്

ലണ്ടൻ: ബ്രിട്ടനിൽ സർക്കാർ സർവീസിലുള്ള നഴ്സുമാർ വേതന വർധന ആവശ്യപ്പെട്ട് ഡിസംബർ 15 നും 20 നും പണിമുടക്കും.
ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമാണു നഴ്സുമാരുടെ സംഘടന പണിമുടക്കിലേക്കു നീങ്ങുന്നത്. സർക്കാരുമായി പലവട്ടം ചർച്ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണിത്. കടുത്ത സാമ്പത്തിക പ്രതിന്ധിക്കു നടുവിൽ നഴ്സുമാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്നാണു ആരോഗ്യമന്ത്രി സ്റ്റീവ് ബാർക്ലേ വ്യക്തമാക്കിയത്.

ജീവിതച്ചെലവുകൾ നിയന്ത്രണാതീതമായി ഉയർത്തി 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നാണ്യപ്പെരുപ്പമാണ് (11.1%) ബ്രിട്ടൻ നേരിടുന്നത്. ഇതിനിടെ നഴ്സുമാരുടെ സമരം കൂടിയാകുമ്പോൾ പ്രധാനമന്ത്രി ഋഷി സുനകിനു വെല്ലുവിളിയേറും.

-ADVERTISEMENT-

-ADVERTISEMENT-

You might also like