ഇന്നത്തെ ചിന്ത : സ്നേഹത്താൽ ജ്വലിക്കുന്ന അധരം | ജെ. പി വെണ്ണിക്കുളം
സദൃശ്യവാക്യങ്ങൾ 26:23. സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
സ്നേഹം പ്രകടിപ്പിക്കുന്ന ദുഷ്ടന്മാരുണ്ട്. അവരുടെ സ്നേഹത്തിനു പിന്നിൽ ചതി ഒളിച്ചിരിപ്പുണ്ടാകും. വെള്ളിക്കീടത്താൽ മിനുസമാക്കിയ മൺകുടം ബലമില്ലാത്തതെങ്കിലും പൊട്ടിപ്പോയാൽ വെള്ളിക്കീടവും മൺകുടവും നഷ്ടമാകുന്നു. പ്രിയരേ, ഭക്തൻ ചതിവ് മനസിലാക്കുന്നവനും അതിൽ നിന്നും ഒഴിഞ്ഞിരിക്കുന്നവനും ആയിരിക്കും. പകയിൽ പൊതിഞ്ഞ സ്നേഹം ദുഷ്ടന് മാത്രമേ കാണിക്കാൻ സാധിക്കൂ. എന്നാൽ ഭക്തൻ സൂക്ഷ്മതയോടെ ജീവിക്കും.
ജെ. പി വെണ്ണിക്കുളം