എഡിറ്റോറിയൽ: കുട്ടികളുടെ ചങ്ങാതി | ദീന ജെയിംസ്

നമ്മുടെ രാജ്യത്ത് ഇന്ന് ശിശുദിനം. സ്വാതന്ത്ര്യസമരപ്പോരാളിയും സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി യും കുട്ടികളെ ആഴമായിസ്നേഹിക്കുകയും ചെയ്തിരുന്ന പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം!!
1889 നവംബർ 14ന് അലഹബാദിലാണ് അദ്ദേഹം ജനിച്ചത്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യവും സ്നേഹവും അതിരറ്റതായിരുന്നു. ചാച്ചാജി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന നെഹ്‌റു കുട്ടികളാണ് സമൂഹത്തിന്റെ കരുത്തെന്ന് വിശ്വസിച്ചിരുന്നു. “ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുക, നമ്മൾ അവരെ എങ്ങനെ വളർത്തികൊണ്ടുവരുമോ അതനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി ” നെഹ്‌റു പറഞ്ഞു.അദ്ദേഹത്തിന്റെ കാലത്ത് വിദ്യാഭ്യാസമേഖലയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. എല്ലാകുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ അദ്ദേഹം ശ്രമിച്ചു. പ്രാഥമിക സൗജന്യമാക്കി. ഉന്നതവിദ്യാഭ്യാസത്തിന് നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചു. ശരിയായ വിദ്യാഭ്യാസവും പരിചരണവും കൊണ്ട് മാത്രമേ ശോഭനമായ ഭാവി കുട്ടികൾക്ക് ലഭ്യമാകൂ എന്നതായിരുന്നു കുട്ടികളുടെ പ്രിയങ്കരനായിരുന്ന ചാച്ചാ നെഹ്‌റുവിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ജവഹർലാൽ നെഹ്‌റു വിന്റെ മരണശേഷം നമ്മുടെ രാജ്യം അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കാൻ തുടങ്ങി.അന്തർദേശീയതലത്തിൽ നവംബർ 20നാണ് ശിശുദിനം. “കുഞ്ഞുങ്ങളും പുഷ്പങ്ങളും മൃദുലവും നിർമ്മലവുമാണ്. അവരെ മൃദുവായി വേണം കൈകാര്യം ചെയ്യാൻ….” നെഹ്‌റുവിന്റെ വാക്കുകളാണിത്.

കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ ഉണ്ടായിരുന്നു ചാച്ചജിയ്ക്ക്. കാലങ്ങൾ പിന്നിട്ടപ്പോൾ കുട്ടികളുടെ സ്നേഹിതന്റെ സ്വപ്നങ്ങൾക്ക് മങ്ങലേ ൽക്കുകയാണ് ചെയ്തത്. സൗജന്യമായ പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് ബാലവേലയ്ക്കും, ചൂഷണങ്ങൾക്കും ഇരയാക്കപെടുന്ന കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ തീരാനോവായി മാറുകയാണ്. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നതോടൊപ്പം ലഹരിവസ്തുക്കളുടെ ഉപയോഗവും കുട്ടികളുടെ ഇടയിൽ ദിനംപ്രതി കൂടുകയാണ്. ആദർശമൂല്യമുള്ള, ആരോഗ്യമുള്ള വരും തലമുറയുടെ കൈകളിലാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. കുട്ടികളെ അകമഴിഞ്ഞ് സ്നേഹിച്ച, കരുത്തുറ്റ തലമുറയിലൂടെ മഹത്തായ ഇന്ത്യ സ്വപ്നം കണ്ട ചാച്ചാജിയുടെ സ്വപ്നങ്ങൾക്ക് ചിറകുവയ്ക്കാൻ ഈ ശിശുദിനം ഉതകട്ടെ!!! കുട്ടികൾക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‍കാരവുമുള്ള ഉത്തമപൗരന്മാരായി വളർന്നുവരുവാനുള്ള അവസരങ്ങളും ലഭ്യ മാകട്ടെ… മഹത്തായ രാഷ്ട്രത്തിന്റെ സമ്പത്തായി…

ദീന ജെയിംസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.