ചെറു കഥ: ക്രിസ്തു എന്ന കർഷകൻ | ഷിനോജ് ജേക്കബ്‌

ഒരിക്കൽ ഒരു നാട്ടിൽ ഒരു വ്യക്തി, ഒരു കടയിൽ കയറി മാമ്പഴം വാങ്ങി, അത് താൻ തന്റെ വീട്ടിൽ കൊണ്ട് വന്നു എല്ലാവർക്കും കൊടുത്തു, ആ വ്യക്തിയുട വീട്ടിൽ ഉണ്ടായിരുന്ന എല്ലാ മാമ്പഴ വും കഴിച്ച ശേഷം അതിന്ന് കുരു ശേഷിച്ചു, അപ്പോൾ ആ വ്യക്തി അതിന്റെ കുരു എടുത്ത് കളയാൻ തുടങ്ങി, ഇത് കണ്ട ആ വ്യക്തിയുടെ മകൻ ചോദിച്ചു അപ്പാ എന്തിനാണ് ഈ കുരു എടുത്തു കളയുന്നത്, അപ്പോൾ ആ വ്യക്തി പറഞ്ഞു മോനെ നമ്മൾ ആ മാമ്പഴത്തിന്റെ ഫലം എല്ലാം കഴിച്ചു, ഇനി അതിന്റെ കുരു മാത്രം ബാക്കി ഉണ്ട് അത് വേസ്റ്റ് ആണ് അത്കൊണ്ട് നമുക്ക് ഈ കുരു ഉപയോഗം ഇല്ല, ഇത് പറഞ്ഞിട്ട് ആ വ്യക്തി ആ കുരു എടുത്ത് പുറത്തേക്ക് വലിച്ചു എറിഞ്ഞു.

പിന്നെ അതിനെ പറ്റി ആരും ഓർത്തില്ല, എന്നാൽ ആ കുരു ചെന്ന് വീണത് ഒരു കർഷകന്റെ നിലത്താണ്, ആ കർഷകൻ ആ കുരു എടുത്തു, അതിനെ ഉണക്കി നട്ടു,അതിന്ന് ആവശ്യം ആയിട്ടുള്ള വെള്ളം കൊടുത്തു. കുറച്ചു നാളുകൾക്കു ശേഷം ആ കുരു കിളിർത്തു തുടങ്ങി, അൽപ്പം നാളുകൾക്കശേഷം അതൊരു മരം ആയി മാറി, അതിൽ ഫലങ്ങൾ വന്നു തുടങ്ങി, അത് അനേകർക്ക് ഫലവും, തണലും കൊടുത്തു.

പ്രിയരേ, നാമും ഇത് പോലെ അല്ലെ, നമ്മെ കൊണ്ട് ഒന്നിനും കൊള്ളില്ല, എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തുമ്പോൾ നമ്മളെ കൊണ്ട് ഒരു പ്രയോജനവും ഇല്ല നമ്മളെ കൊണ്ട് ഇനി ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ് നമ്മെ അനേകർ മാറ്റി നിർത്തുമ്പോൾ നമ്മെ അനേകർ തള്ളി പറയുമ്പോൾ, തൂക്കി എ റിയപ്പെട്ട എന്നെ വേണം എന്ന് പറഞ്ഞ് ചേർത്ത ഒരു സ്നേഹം ഉണ്ട്, ആർക്കും കൊള്ളില്ല എന്ന് പറഞ്ഞ നമ്മളെ തേടി വന്ന ഒരു സ്നേഹം ഉണ്ട് ആ സ്നേഹത്തിന്റെ കരങ്ങളിൽ നമ്മെ തന്നെ സമർപ്പിക്കുവാണേൽ ഒരു കർഷകന്റെ കയ്യിൽ കിട്ടിയ വിത്ത് പോലെ അവൻ നമ്മളെ വിതയ്ക്കും, നമുക്ക് ഒരു പുതിയ തുടക്കം തരും.
പ്രിയരേ, എല്ലാം കഴിഞ്ഞു എന്ന് പറയുമ്പോൾ ഒന്നും ഓർക്കുക മനുഷ്യൻ അവസാനിപ്പിച്ച ഇടത്ത് നിന്നും തുടങ്ങാൻ ദൈവം ശക്തൻ അത്രേ. ഇനി ഒന്നും നടക്കില്ല ഇതോടെ എല്ലാം തീർന്നു എന്ന് മനുഷ്യർ പറയുമ്പോൾ ഒന്നോർക്കുക, ചെങ്കടൽ പിളർന്നു വഴി തരുന്ന ഒരു ദൈവം നമുക്ക് ഉണ്ട്. ആരൊക്കെ നിങ്ങളെ തള്ളിയ്യാലും,ആരൊക്കെ നിങ്ങളെ വേണ്ട എന്ന് പറഞ്ഞാലും നമ്മെ തേടി വരുന്ന ഒരു കർഷകൻ ഉണ്ട്. ദൈവ വചനം ഇങ്ങനെ പറയുന്നു, സങ്കീർത്തനങ്ങൾ 118:22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു.

post watermark60x60

ഈ ദിവസങ്ങളിൽ ആ കർഷകന്റെ കയ്യിൽ നമ്മെ തന്നെ സമർപ്പിക്കാം,
ഗോഡ് ബ്ലെസ് യൂ ഓൾ

ഷിനോജ് ജേക്കബ്

-ADVERTISEMENT-

-ADVERTISEMENT-

You might also like