നാൽപ്പതാം വാർഷിക ആഘോഷങ്ങളുമായി യു.പി.എഫ് യു.എ.ഇ

ഷാർജ: യു.എ.ഇയിലെ പെന്തകോസ്ത് സംഘടനകളുടെ ഐക്യകൂട്ടായ്മയായ യു.പി.എഫ് യു.എ.ഇ അതിന്റെ നാല്പതാം വാർഷികം ആഘോഷിക്കുന്നു. ഷാർജാ വർഷിപ്പ് സെന്ററിൽ 2022 നവംബർ 12 വൈകിട്ട് 6:30ന് ആരംഭിക്കുന്ന വാർഷികാഘോഷത്തിൽ ഗായകരായ ഇമ്മാനുവേൽ ഹെൻട്രിയുടെയും ഭാര്യ ശ്രുതി ജോയിയുടേയും ഗാനാലാപനവും പൊതുസമ്മേളനവും നടക്കും. വാർഷികാഘോഷവേളയിൽ യു.പി.എഫ് യു.എ.ഇയുടെ നാളിതുവരെയുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ എന്നിവരെ ആദരിക്കും. യു.എ.ഇയിലെ പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾക്കിടയിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന യു.പി.എഫ് പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾക്ക് എന്നും അഭിമാനമാണ്. എല്ലാ ദൈവജനത്തേയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like