നിയമിതനായി

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റിന്റെ കീഴിൽ പുതിയ ഏരിയ പ്രവർത്തനത്തിന് സ്റ്റേറ്റ് പ്രസ്ബിറ്റ്റി അംഗീകാരം നൽകി. പാസ്റ്റർ ജോസഫ് ജോയി പുതിയ ഏരിയ യുടെ കോർഡിനേറ്റർ ആയി നിയമിതനായി. ആയ നഗർ മിഷൻ ഏരിയ എന്ന പേരിലാണ് പുതിയ ഏരിയ പ്രവർത്തനം അറിയപ്പെടുക. 26/10/2022 ന് ഐപിസി മയൂർ വിഹാർ സഭയിൽ വച്ച് നടന്ന പ്രത്യേക പ്രാർത്ഥനയിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. വി. ജോസഫ്, സെക്രട്ടറി പാസ്റ്റർ സാം ജോർജ്, പാമ്പാടി സെന്റർ പാസ്റ്റർ സാം ദാനിയേൽ എന്നിവർ ചേർന്ന് പ്രാർത്ഥിച്ച് ശുശ്രൂഷക്കായി വേർതിരിച്ചു. പാസ്റ്റർ ജോസഫ് ജോയി ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് സെക്രട്ടറി ആയി കഴിഞ്ഞ രണ്ട് ടെമിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഐപിസി ഫിലദൽഫിയ, ഫത്തേഹ്പൂർ ബേരിയുടെ ശുശ്രൂഷകൻ ആണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like