ഫെലോഷിപ്പ് പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് 77- മത് ജനറൽ കൺവൻഷനും ഫെലോഷിപ്പ് കോൺഫറൻസും ഒക്ടോബർ 26 മുതൽ

ഇറ്റാർസി / മധ്യപ്രദേശ് : ഫെലോഷിപ്പ് പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ 77- മത് ജനറൽ കൺവൻഷനും 57-മത് ഫെലോഷിപ്പ് കോൺഫറൻസും സഭ ആസ്ഥാനമായ ഇറ്റാർസി മൽവിയാഗഞ്ച് ക്രോസ് ഗ്രൗണ്ടിൽ ഒക്ടോബർ 26 ബുധനാഴ്ച വൈകിട്ട് 6.30ന് ആരംഭിച്ച് 30 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും.

ഫെലോഷിപ്പ് പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ ചെയർമാൻ ഡോ. മാത്യു കെ തോമസും ജനറൽ സെക്രട്ടറി പാസ്റ്റർ വി എ തോമസുകുട്ടിയും മുഖ്യ ശുശ്രൂഷകൾ നിർവഹിക്കും. പാസ്റ്റർമാരായ രാജു കെ തോമസ്, ടൈറ്റസ് ജോസഫ്, സ്റ്റാൻലി ജോൺ, ജെയിംസ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും. 28 രാവിലെ 8.30 ന് ഗ്രാജുവേഷനും ഉണ്ടായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like