ദേശത്തിന്റെ സൗഖ്യത്തിനായി: ശുചീകരിക്കാം, തൈ നടാം

KE News Desk Kerala

കോട്ടയം: പി.വൈ.പി.എ കോട്ടയം നോർത്ത് സെന്റർ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിക്കുന്നു. ശുചിത്വം ഒരു മഹത്തായ സേവനം എന്ന ലക്ഷ്യത്തോടെ ശുചീകരണത്തിന്റെ ബോധവൽക്കരണം നൽകിക്കൊണ്ട് ദേശത്തിന്റെ സൗഖ്യത്തിനായി ഭൂമിക്കൊരു കുട എന്ന നിലയിൽ തൈകൾ നട്ടുപിടിപ്പിക്കുന്ന സേവന സംരംഭത്തിൽ പി.വൈ.പി.എ കോട്ടയം നോർത്ത് സെന്ററിലെ യുവജനങ്ങൾ അണിനിരക്കുന്നു.

 

ഒക്ടോബർ 2ന് 3.30ന് വടവാതൂർ ബണ്ട് റോഡിന്റെ ഇരുവശങ്ങളും അലങ്കാര ചെടികൾ നട്ട് പ്രകൃതിരമണീയമാക്കുന്നു.

 

സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷനായിരി ക്കുകയും മുൻ ആഭ്യന്തര മന്ത്രിയും കോട്ടയം എംഎൽഎയുമായ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ സാമൂഹ്യ സേവനം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വൃക്ഷത്തൈ നടും. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻ കുട്ടി, അഞ്ചാം വാർഡ് മെമ്പർ അജിത് ടീച്ചർ എന്നിവർ ആശംസകൾ അറിയിക്കും. പി.വൈ.പി.എ എക്സിക്യൂട്ടീവ് മറ്റ് കമ്മിറ്റി അംഗങ്ങൾ വിവിധ സഭകളിലെ യുവജനങ്ങൾ എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like