ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ സൺഡേ സ്കൂൾ ഏകദിന സെമിനാർ നാളെ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ സൺഡേ സ്കൂൾ ഏകദിന സെമിനാർ നാളെ 21ന് മനക്കച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ നടക്കും. സൺഡേ സ്കൂൾ ചെങ്ങന്നൂർ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോർജ് രാജു പ്രാർത്ഥിച്ചാരംഭിക്കുന്ന മീറ്റിംഗ് ചെങ്ങന്നൂർ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കുര്യൻ മാത്യു ഉദ്ഘാടനം ചെയ്യും. ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ എബ്രഹാം മന്ദമരുതി, ഡോ. സന്തോഷ് ജോൺ (ഡയറക്ടർ എ ജി കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് ) എന്നിവർ ക്ലാസുകൾ നയിക്കും. കുട്ടികൾക്കായുള്ള സെക്ഷൻ നയിക്കുന്നത് എക്സൽ മിനിസ്ട്രീസ് ആണ്. ഉച്ചകഴിഞ്ഞ് നടക്കുന്ന കാത്തിരിപ്പ് യോഗത്തിൽ പാസ്റ്റർ ജയ്മോൻ വെള്ളത്തൂവൽ നേതൃത്വം നൽകും. 10, 12 ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവരെ പാസ്റ്റർ ജേക്കബ് ജോർജ് ( മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി ശാരോൻ ഫെലോഷിപ്പ് ചർച്ച് )ആദരിക്കും. പാസ്റ്റർ ഹാബേൽ പി ജെ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ എബ്രഹാം മർക്കോസ്, പാസ്റ്റർ എ വൈ തോമസ്, പാസ്റ്റർ മനു കുര്യൻ എന്നിവർ വിവിധ സെക്ഷനുകൾക്കും നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like