ചർച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ ഡേ സെലിബ്രേഷൻ സെപ്റ്റംബര്‍ 18 ന്
മുളക്കുഴ:
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്ക്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബര്‍ 18 ഞായറാഴ്ച സണ്ടേസ്‌കൂള്‍ ദിനമായി വേർ തിരിച്ചിരിക്കുന്നു. അന്നേ ദിവസം കുട്ടികളുടെ വിവിധ പരിപാടികൾ സഭകളിൽ സംഘടിപ്പിക്കും. ഞായറാഴ്ച സഭാ യോഗത്തിൽ കുട്ടികൾക്ക് പങ്കാളിത്തത്തോടെ സംഗീത ശുശ്രൂഷയും ലഘുസന്ദേശം എന്നിവയും നടക്കും. സഭാ യോഗത്തിൽ സണ്ടേസ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ധ്യാപകരിൽ ഒരാൾ ലഘു സന്ദേശം നൽകുന്നതാണ്.
പ്രസ്തുത ദിവസം സണ്ടേസ്കൂൾ പ്രവർത്തനങ്ങളുടെ സാമ്പത്തീക ആവശ്യങ്ങൾക്കായി സഭായോഗത്തിൽ പ്രത്യേക സ്തോത്ര കാഴ്ച എടുക്കുന്നതാണ്.


- Advertisement -

Comments are closed.