അടിയന്തര സഹായത്തിനും പ്രാർത്ഥനയ്ക്കും

ഐ.പി.സി. മല്ലപ്പള്ളി സെന്ററിൽപ്പെട്ട ഞാലിക്കണ്ടം പെനിയേൽ സഭയുടെ സജീവാംഗം പാണംകാലായിൽ വീട്ടിൽ
സന്തോഷ്‌ പി.ആർ (54 വയസ്‌),
മരം വെട്ടാണ് ഉപജീവനമാർഗ്ഗം. രണ്ട്‌ മാസങ്ങൾക്ക്‌ മുൻപ്‌ ജോലിക്കിടെ മരത്തിൽനിന്നും താഴെ വീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇരുകാലുകളും വാരിയെല്ലുകളും ഒടിഞ്ഞു. നിലവിൽ അരയുടെ ഇരുവശവും ഇടതു കാലും കിഴിച്ച് സ്റ്റീൽ ഇട്ടിരിക്കുകയാണ്. ശസ്ത്രക്രിയക്കും മറ്റു പ്രാഥമിക ചികിത്സകൾക്കും ശേഷം ഇപ്പൊൾ ഭവനത്തിൽ ആയിരിക്കുന്നു.
ചികിത്സയുടെ പ്രാഥമിക ഘട്ടത്തിൽ വിവിധ ആവശ്യങ്ങൾക്കായി വലിയൊരു തുക ചെലവായി. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഈ കുടുംബത്തിനു ഇതിനകം വിവിധ ഇടങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചത്‌ വലിയ ആശ്വാസമായി. തുടർച്ചികിത്സയ്ക്ക്‌ സാമ്പത്തിക ആവശ്യവും മറ്റു സാമ്പത്തിക ബാധ്യതകളും ഈ കുടുംബത്തിനുണ്ട്‌. പ്രാർഥനയ്ക്കും സഹായത്തിനുമായി ഇനിയും കരുണ വറ്റിപ്പോകാത്ത ഹൃദയമുള്ള സഹോദരങ്ങളുടെ മുൻപിൽ ഈ കുടുംബം അപേക്ഷ സമർപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌: സഭാശുശ്രൂഷകൻ പാസ്റ്റർ അനി എൻ. ഫിലിപ്പിനെ ബന്ധപ്പെടാവുന്നതാണ്. (Mob. 98802 00090)
സന്തോഷിന്റെ ഭാര്യ തങ്കമണിയുടെ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ:

THANKAMONY SANTHOSH
CENTRAL BANK OF INDIA
KAVIYOOR BRANCH
ACC. No. 2 0 1 4 4 2 7 3 3 1
IFSC CODE CBIN 0280949
-ADVERTISEMENT-

-ADVERTISEMENT-

You might also like