ഇന്നത്തെ ചിന്ത : ദൈവത്തിന്റെ മഹത്വം വർണ്ണനാതീതം(8)| ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ8:3 നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
8:4 മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

post watermark60x60

ദൈവത്തിന്റെ സൃഷ്ടികളെല്ലാം മനോഹരമാണ്. ഇത്ര സുന്ദരമായി സൃഷ്ടിക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കും സാധ്യമല്ല. തെളിമാനത്തിൽ രാത്രി സമയം നോക്കി ഇരുന്നിട്ടില്ലേ? ചന്ദ്രനെയും അസംഖ്യം നക്ഷത്രങ്ങളെയും സൃഷ്ടിച്ചതാര്? ആകാശവും ഭൂമിയും ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കാറുണ്ടെന്നു സങ്കീ. 19:1ൽ വായിക്കുന്നുണ്ടല്ലോ. ദൈവത്തിന്റെ മഹത്വം ആകാശത്തിലും ഭൂമിയിലും മാത്രം ഒതുങ്ങുന്നില്ല. കാരണം, അവിടുന്നു ഭൂതലം മുഴുവൻ നിറഞ്ഞു നിൽക്കുന്നു! ദൈവത്തിന്റെ മഹത്വം ആകാശത്തിനും മീതെയാണെന്നു സങ്കീ. 113:4ലും അവിടുത്തെ മഹത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു എന്ന് 148:13ലും കാണുന്നു. അവിടുത്തെ സൃഷ്ടിയെക്കുറിച്ച് കരുതലുള്ള ദൈവം താൻ ഉണ്ടാക്കിയ മനുഷ്യനെക്കുറിച്ചു വിചാരപ്പെടാതിരിക്കുമോ? ഉറപ്പായും കരുതും. ആകുലചിന്തയുടെ ആവശ്യമില്ല. സമയമാകുമ്പോൾ അവിടുന്ന് തന്റെ മഹത്വത്തോടെ നമുക്ക് വേണ്ടി പ്രവർത്തിക്കും.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like