പാസ്റ്റർ ഹാൻസ്‌ പി. തോമസ്‌ മാഞ്ചസ്റ്റർ പെന്തക്കോസ്തൽ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു

KE NEWS Desk | London, UK

മാഞ്ചസ്റ്റർ: കഴിഞ്ഞ മൂന്ന് വർഷമായി കുവൈറ്റിലുള്ള ചർച്ച് ഓഫ് ഗോഡ് മങ്കഫ് സഭയുടെ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന പാസ്റ്റർ ഹാൻസ് പി. തോമസ്, യു.കെയിലുള്ള മാഞ്ചസ്റ്റർ പെന്തക്കോസ്തൽ സഭയുടെ ശുശ്രൂഷകനായി നിയമിതനായി. മുൻ ശുശ്രൂഷകനായിരുന്ന, ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ സിസിൽ ചീരന്റെ വേർപാടിനോടനുബന്ധിച്ച് വന്ന ഒഴിവിലേക്കാണ് നിയമനം.

post watermark60x60

പാസ്റ്റർ ഹാൻസ് പി തോമസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ വിവിധ സഭകളിൽ ശുശ്രൂഷകനായും, ഡിസ്ട്രിക്ട്, സോണൽ, സ്റ്റേറ്റ് തലങ്ങളിൽ വിവിധ ചുമതലകൾ നിർവഹിച്ചിട്ടുമുണ്ട്. ഭാര്യ: ജിൻസി. മക്കൾ: തബിത, നൈതൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like