അനുസ്മരണം I പാസ്റ്റർ ജോസ്‌ കാരക്കൽ ശാന്ത തുറമുഖം അണഞ്ഞു

അനുസ്മരണം I റോയ് പതാലിൽ വർഗീസ്

റ്റി.പി.എമ്മിലെ എണ്ണം പറഞ്ഞ ദൈവദാസന്മാരിൽ ഒരാൾ. പാസ്റ്റർ പൊടിക്കുഞ്ഞിന് ശേഷം നിത്യതയുടെ സന്ദേശം അനുവാചകർക്ക് മനസ്സിലാകുന്ന ഭാഷയിൽ അനായാസം പങ്കുവച്ചിരുന്ന സുവിശേഷ സ്‌നേഹി .
ദി പെന്തെക്കോസ്ത് മിഷൻ സഭയിലെ ഒരു ദൈവദാസനെ പോലും സോഷ്യൽ മീഡിയായിൽ കാണാൻ സാധിക്കാത്തതുകൊണ്ടു ഇതര പെന്തെക്കോസ്ത് സഭാ വിശ്വാസികളിൽ പലർക്കും അവർ ആരെന്നോ അവരുടെ പ്രവർത്തന മേഖലകൾ എവിടെയെന്നോ പലപ്പോഴും അറിയാൻ കഴിയാറില്ല . ഇടയ്ക്കിടയ്ക്ക് മീഡിയാകളിൽ ആരെങ്കിലും അപ്‌ലോഡ് ചെയ്യുന്ന ചെറു വീഡിയോ സന്ദേശങ്ങൾ മൂലമാണ് പലപ്പോഴും പലരെയും തിരിച്ചറിയാൻ സാധിക്കുന്നത് .

പാസ്റ്റർ ജോസ്‌ കാരക്കലിന്റെ ചില സന്ദേശങ്ങൾ എങ്കിലും നേരിട്ടും മീഡിയാ വഴിയും പലപ്പോഴായി കേട്ടിട്ടുണ്ട് . തീർത്തും സരളമായ ഭാഷയിൽ ശാന്തമായ രീതിയിൽ ഉള്ള അദ്ദേഹത്തിന്റെ ആത്മീയ സന്ദേശങ്ങൾ എന്നും ഹൃദയത്തെ തൊട്ടുണർത്തുന്നവയാണ് . അകാലത്തിൽ എന്നപോലെയുള്ള ദൈവ ഭക്തന്മാരുടെ വിയോഗങ്ങൾ സത്യത്തിൽ ഹൃദയ വേദന ഉളവാക്കുന്നവ ആണെങ്കിലും ദൈവ ഹിതം ചോദ്യം ചെയ്യാൻ മനുഷ്യന് അനുവാദം ഇല്ലാത്തതുകൊണ്ട് എന്തുകൊണ്ടെന്നുള്ള ചോദ്യം ഉന്നയിക്കുന്നില്ല .

കോഴഞ്ചേരി ഫെയ്ത്ത്‌ ഹോമിൽ കഴിഞ്ഞ ചില മാസങ്ങൾ ആയി ശാരീക ക്ഷീണം മൂലം അദ്ദേഹം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു . എന്റെ ഭാര്യാപിതാവുമായി അദ്ദേഹത്തിന് അടുത്ത ബന്ധം ആയിരുന്നു . കഴിഞ്ഞ ദിവസങ്ങളിൽ പാസ്റ്ററെ കാണാനായി അദ്ദേഹം ഫെയ്ത്ത് ഹോമിൽ ചെന്നെങ്കിലും തീർത്തും ക്ഷീണിതൻ ആയതുകൊണ്ട് കാണാൻ കഴിഞ്ഞില്ല .

സത്യത്തിൽ അകാലത്തിൽ എന്നു നമുക്കു തോന്നിക്കുന്ന അദ്ദേഹത്തിന്റെ വേർപാട് റ്റി പി എം സഭയ്ക്ക് മാത്രമല്ല . പെന്തെക്കോസ്ത് വിശ്വാസ ഗോളത്തിനു തന്നേ മൊത്തത്തിൽ തന്നേ കനത്ത നഷ്ടമാണ് .

കഠിന ശോധനയിൽ കൂടെ കടന്നു പോയിട്ടും ഇയ്യോബ് പറയുന്നു . എന്റെ ത്വക്കിങ്ങനെ നശിച്ച ശേഷം ഞാൻ ദേഹരഹിതൻ ആയി ദൈവത്തെ കാണും . ഞാൻ തന്നെ അവനേ കാണും . അന്യൻ അല്ല എന്റെ സ്വന്ത കണ്ണു അവനേ കാണും .

തികഞ്ഞ പ്രത്യാശയോടെ നിത്യതയിലേക്കു മാറ്റപ്പെട്ട ദൈവ ഭൃത്യനെ ഒരിക്കൽ മുഖാമുഖം ആയി കാണാം എന്ന പ്രത്യാശയോടെ ആദരാഞ്ജലികൾ .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.