അടിയന്തര പ്രാർത്ഥനക്കും സഹായത്തിനും

KE News Desk | Kerala

കോട്ടയം : കഞ്ഞിക്കുഴി ആലിച്ചൻ-സിസിലി ദമ്പതികളുടെ മകനായ എഡ്വിൻ ജൂൺ 27-ാം തീയതി ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം ഒരു മേജർ സർജറിക്ക് വിധേയനായി കഴിയുന്നു. തന്റെ സഹോദരി അന്നുമോളെ പ്ലസ് വൺ പരീക്ഷയ്ക്കായി കൊണ്ടുവിടാനായി പോകവെ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് അന്നുമോൾ ഒരു ദിവസത്തിനു ശേഷം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

എഡ്വിൻ മോൻ (22 വയസ്) തലയ്ക്കും കാലിനും ​ഗുരുതരമായ ക്ഷതമേറ്റതിനെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം ഒരു മേജർ സർജറിക്കു വിധേയനായി. ഇനിയും സ്പൈനൽ സംബന്ധമായി ഒരു സർജറി കൂടെ ആവശ്യമാണ്. കഴിഞ്ഞദിവസം നടന്ന സർജറിക്ക് മാത്രമായി ഏകദേശം 5 ലക്ഷം രൂപ ചിലവായി. തുടർന്നുള്ള ചികിത്സയ്ക്കും സർജറിക്കുമായി ഏകദേശം അത്രത്തോളം തന്നെ തുക ആവശ്യമാണ്.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തെ ദൈവമക്കൾ ഓർക്കുകയും കരുതുകയും ചെയ്യുവാനപേക്ഷിക്കുന്നു.  ദൈവമക്കളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ എഡ്വിൻ മോന്റെ തുടർ ചികത്സ നടക്കുകയുള്ളൂ. ദുഖത്തിലായിരിക്കുന്ന ഈ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുകയും സഹായിക്കുവാനും അപേക്ഷ.

post watermark60x60

വിശദ വിവരങ്ങൾക്കായി :

ഫോൺ. 9847822273

A/c Name: Ali Kurian

A/c No: 149100050301564

Bank: Tamilnad Mercantile Bank Ltd

IFSC: TMBL0000149

Ph: Ali Kurian: 9544176162 (Father)

-ADVERTISEMENT-

-ADVERTISEMENT-

You might also like