ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ (ഇന്ത്യ ചാപ്റ്റർ) നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രൂഷയും ബ്രിസ്ബണിൽ

ഓസ്ട്രേലിയ: ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത്‌ നാഷണൽ കോൺഫറൻസിനും‌ ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. ജൂലൈ മാസം 8,9,10 തീയതികളിൽ ബ്രിസ്ബെയ്നിൽ വച്ച്‌ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന മീറ്റിംഗുകൾക്ക്‌ ഓസ്ട്രേലിയ ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓവർസീയർ റവ. ബിഷപ്‌ വാൾട്ടർ അൾവാറസ്‌ ഉദ്ഘാടനം നിർവ്വഹിക്കും. ഈ മീറ്റിംഗുകളിൽ പാസ്റ്റർ പി സി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുകയും വിവിധ ദൈവദാസീദാസന്മാർ ഗാനശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യും. ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്ററിന്റ് കീഴിലുള്ള എല്ലാ സഭകളും , ബ്രിസ്ബെയ്നിലുള്ള മറ്റിതര പെന്തക്കോസ്തു സഭകളും പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply