ഐറിൻ സൂസൻ ജോസഫ് (20) വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു

മുംബൈ: സുവാർത്ത ചർച്ച് കുവൈറ്റ്‌ സഭാംഗങ്ങളായ പുനലൂർ സ്വദേശി ജോജിയുടെയും, ജഹ്‌റ ഹോസ്പിറ്റിലിൽ ജോലി ചെയ്യുന്ന അനിത ജോജിയുടെയും മൂത്ത മകൾ മുംബൈയിൽ രണ്ടാം വർഷം ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിച്ചുകൊണ്ടിരുന്ന ഐറിൻ സൂസൻ ജോസഫ് (20 വയസ്സ്) കഴിഞ്ഞ ദിവസം മുംബൈയിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ഒരു വാഹനം വന്ന് ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐറിന്റെ ഇളയ സഹോദരി ഐഡ കുവൈറ്റിൽ പഠിക്കുന്നു. ഐറിന്റെ മാതാപിതാക്കളും ഇളയ സഹോദരിയും മുംബൈയിൽ എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു. സംസ്കാരം ജൂൺ 25 ശനിയാഴ്ച്ച പുനലൂരിൽ വച്ച് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

post watermark60x60

-ADVERTISEMENT-

You might also like