ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഏകദിന വെബിനാർ ജൂൺ 25ന്

KE NEWS DESK| Qatar

ഖത്തർ: പുതുതലമുറകളെ ക്രിസ്തുവിൽ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഒരുക്കുന്ന ഏകദിന വെബിനാർ (How can we motivate our Next Genaration?) ജൂൺ 25ന് ഖത്തർ സമയം വൈകിട്ട് 6ന് (ഇന്ത്യൻ സമയം വൈകിട്ട് 8.30ക്കു)ആരംഭിക്കും. സൂം പ്ലാറ്റ്ഫോമിലൂടെയായിരിക്കും വെബിനാർ നടക്കുക.

സിസ്റ്റർ ലിസി മാത്യു (ഹെഡ്മിസ്ട്രെസ്സ്, ബിർള പബ്ലിക് സ്കൂൾ ഖത്തർ-സെക്കണ്ടറി സെക്ഷൻ), ഡോ. സാബു പോൾ (ഖത്തർ ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് സഭാ ശുശ്രൂഷകൻ) എന്നിവർ ഈ വെബിനാറിൽ ക്ലാസുകൾ നയിക്കും. ഈ വെബിനാറിലേക്ക് സഭാഭേദമെന്യേ മാതാപിതാക്കൾ,സൺഡേസ്കൂൾ ടീച്ചേർസ്,യുവജനപ്രവർത്തകർ എന്നിവരെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
സൂം ID: 897 8862 7669
പാസ്‌വേഡ്: 2022

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply