വയല ശാരോൻ ഫെലൊഷിപ്പ് ചർച്ച്: പഠനോപകരണങ്ങൾ വിതരണം ചെയ്തു

അടൂർ: വയല ശാരോൻ ഫെലൊഷിപ്പ് ചർച്ചിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരങ്ങൾ വിതരങ്ങൾ ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുപത്തഞ്ചോളം കുട്ടികൾക്ക് ആണ് സി.ഇ.എമ്മിന്റെ നേതൃത്വത്തിൽ സ്കൂൾ ബാഗും നോട്ടുബുക്കുകളും മറ്റ്‌ പഠനോപകരങ്ങളും വിതരണം ചെയ്തത്. യുവജന സെക്രട്ടറി ബിനോയ് സി.ബി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാസ്റ്റർ സാബു ഫിലിപ്പ് വിതരണോത്ഘാടനം നടത്തി. സഹോദരന്മാരായ റെജി .ജി , ഡി.പാപ്പച്ചൻ , സിജു .എം , സുബിൻ ബേബി , സോണി പി.ബി , ബ്ലെസ്സൺ .കെ എന്നിവർ നേതൃത്വം നൽകി. സ്കൂൾ ബാഗ്, ഇൻസ്ട്രുമെൻറ്റൽ ബോക്സ് , നോട്ടുബുക്കുകൾ, പെൻസിൽകൾ ,എറേസർ, പേനകൾ തുടങ്ങി ആയിരത്തി എഴുനൂറോളം രൂപ വിലവരുന്നവയാണ് ഓരോകുട്ടികൾക്കും നൽകിയത്.

-Advertisement-

You might also like
Comments
Loading...