റോഷൻ റെജിക്ക് പുരസ്കാരം

മഹാരാഷ്ട്ര സ്റ്റേറ്റ് ഓപ്പൺ മെമ്മറി ചാമ്പ്യൻഷിപ്പ് -ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവർ ഓവർ 2nd റണ്ണർ അപ്പും റോഷൻ കരിസ്ഥമാക്കി. അഞ്ചു മെഡലുകളും , 10,000, 5000 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിച്ചു.
പിറവത്ത് ഒമ്പതാം വാർഡിൽ കല്ലറയ്ക്കൽ റെജി പൈലിയുടേയും, റീജയുടേയും മകനാണ് റോഷൻ, ഇന്ന് മുംബൈയിൽ വെച്ചാണ് മത്സരം നടന്നത്.
വേൾഡ് മെമ്മറി സ്‌പോർട്‌സ് കൗൺസിൽ ഫോർ ഇന്ത്യയുടെ നേതൃത്വത്തിൽ വേൾഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് സെന്ററുമായി സഹകരിച്ച് വേൾഡ് മെമ്മറി സ്‌പോർട്‌സ് കൗൺസിൽ മഹാരാഷ്ട്രയ്‌ക്കായുള്ള വേൾഡ് മെമ്മറി സ്‌പോർട്സിലാണ്, മഹാരാഷ്ട്രയിൽ (ഇന്ത്യ) ആദ്യത്തെ സംസ്ഥാന ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
എല്ലാ പ്രായത്തിലുമുള്ള അത്‌ലറ്റുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. വെള്ളൂർ ഭാവൻസിൽ പഠിച്ചിരുന്ന റോഷൻ SSLC പരീക്ഷയുടെ റിസൾട്ടിനായി കാത്തിരിക്കുകയാണ് . മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് സഭാംഗമാണ് റോഷൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading