ലണ്ടൻ പെന്തകോസ്ത് സഭയുടെ കുടുംബ സംഗമവും സ്നേഹവിരുന്നും നടന്നു

KE NEWS Desk | London, UK

ലണ്ടൻ: ലണ്ടനിലെ പ്രഥമ മലയാളി പെന്തകോസ്ത് സഭയായ, ഈസ്റ്റ്‌ ലണ്ടനിലെ റോംഫോർഡിൽ സ്ഥിതി ചെയ്യുന്ന ലണ്ടൻ പെന്തക്കോസ്ത് സഭയുടെ (LPC) കുടുംബ സംഗമവും സ്നേഹവിരുന്നും ഇന്ന് (മെയ് 28) നടന്നു. എല്ലാ വർഷവും ഒരു ദിവസം സഭയിലെ എല്ലാ കുടുംബങ്ങളും സഭയിൽ ഒന്നിച്ചു ചേരുകയും അവരവരുടെ ഭവനങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണം സഭയിൽ കൊണ്ടുവന്ന് പരസ്പരം പങ്കിട്ട് കഴിക്കുകയുമാണ് ചെയ്യാറുള്ളത്. ശേഷം കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും താലന്തുകളും പ്രദർശിപ്പിക്കപ്പെട്ടു.
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ 2 വർഷമായി മുടങ്ങിക്കിടന്ന ഒത്തുചേരലാണ് വീണ്ടും ഇന്ന് യഥാർത്ഥ്യമായത്.

post watermark60x60

തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ ആയിരിക്കുമ്പോഴും ഒരു ദിവസം ഇതിനായി വേർതിരിക്കുന്നത് വിശ്വാസികൾ തമ്മിലുള്ള സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഐക്യതയുടെയും പങ്കിടലിന്റെയും സന്ദേശം ആണ് നൽകുന്നതെന്ന് സഭയുടെ സീനിയർ ശുഷ്രൂഷകൻ പാസ്റ്റർ സാം ജോൺ ക്രൈസ്തവ എഴുത്തുപുരയോട് പ്രതികരിച്ചു.

-ADVERTISEMENT-

You might also like