അമേരിക്കയിലെ സ്‌കൂളിൽ വെടിവെയ്പ്പ്; 21 പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 21 പേർ കൊല്ലപ്പെട്ടു. ഇതിൽ 18 പേർ കുട്ടികളും മറ്റ് മൂന്ന് പേർ സ്‌കൂൾ ജീവനക്കാരുമാണ്. അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്.
അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇയാൾ 18-കാരനായ സാൽവദോർ റാമോസാണെന്ന് തിരിച്ചറിഞ്ഞു.

post watermark60x60

സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് അക്രമി സ്‌കൂളിലെത്തി വെടിവെയ്പ്പ് നടത്തിയത്.
ഏകദേശം 600-ഓളം കുട്ടികൾ പഠിക്കുന്ന ടെക്‌സാസിലെ റോബ് എലമെന്ററി സ്‌കൂളിലാണ് ആക്രമണമുണ്ടായത്. സ്‌കൂൾ ക്യാമ്പസിൽ ഉച്ചയോടെയെത്തിയ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ രണ്ട് പോലീസുകാർക്കും വെടിയേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിലാണ്. കൂടാതെ സ്‌കൂളിലെ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ടെക്‌സാസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അപലപനീയമായ ആക്രമണമാണ് നടന്നതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

-ADVERTISEMENT-

You might also like