‘യേശുവിൻ കൂടെയുള്ള യാത്ര എത്ര ആനന്ദമേ’ ഡോ. ബ്ലെസ്സണ്‍ മേമന

എക്സോഡസ് 2022′ സംഗീതസന്ധ്യക്ക്‌ അനുഗ്രഹ സമാപ്തി

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ‘എക്സോഡസ് 2022’ സംഗീതസന്ധ്യ മെയ് 13 കുവൈറ്റിലെ അബ്ബാസിയയിൽ വെച്ച് നടത്തപ്പെട്ടു.
ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകന്‍ ഡോ. ബ്ലെസ്സണ്‍ മേമന‌ നേതൃത്വം നൽകിയ സംഗീതസന്ധ്യയിൽ
കെ. ഇ. കുവൈറ്റ്‌ ചാപ്റ്റര്‍ കൊയറും ഒത്തുചേരുന്നു.

സാമൂഹിക സാംസ്കാരിക സംഭാവനകളും കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങളും വിലയിരുത്തി ഏഷ്യാനെറ്റിന്റെ സ്‌പെഷ്യൽ ജൂറി 2022 പുരസ്കാരം
കരസ്ഥമാക്കിയ റോയ്. കെ. യോഹന്നാനെ പ്രസ്തുത ചടങ്ങിൽ ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്റർ ആദരിച്ചു. പാസ്റ്റർ ജോസ്‌ ഫിലിപ്പ്‌ വചനത്തിൽ നിന്നും ലഘു സന്ദേശം നൽകി. ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബോർഡ്‌ മെംബർ ബിനു വടക്കുംചേരി വിശദീകരിച്ചു.
ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ ഡോക്ടർ ബ്ലെസ്സണ്‍ മേമനയെ സ്മരണിക നൽകി
ആദരിക്കുകയും ചെയ്തു.
ചാപ്റ്റർ പ്രസിഡൻറ് ബ്രദർ ലിനു വർഗീസ് അധ്യക്ഷതവഹിച്ച യോഗത്തിൽ ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ നന്ദി പ്രകാശിപ്പിച്ചു.

പാസ്റ്റർ റോണി ചെറിയാന്റെ പ്രാർത്ഥനയും ആശിർവാദത്തോടുംകൂടെ യോഗം അവസാനിച്ചു.

സഭാ വ്യത്യാസമില്ലാതെ 250
ലേറെ പേർ സന്നിഹിതരായിരുന്നു
എന്ന് ഭാരവാഹികള്‍ അറിയിച്ചു.

അല്‍ അന്‍സാരി എക്സ്ചേഞ്ച് & അമേരിക്കന്‍ ടൂറിസ്റ്റ്ര്‍ എന്നിവരായിരുന്നു പ്രധാന സ്പോണ്സർമാർ.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.