ഐ.പി.സി നേര്യമംഗലം സെന്റർ കൺവൻഷൻ ഇന്ന് മുതൽ

നേര്യമംഗലം: ഐപിസി നേര്യമംഗലം സെന്റർ കൺവൻഷൻ മെയ് 13, 14, 15 തീയതികളിൽ പോത്താനിക്കാട് ഗ്രേസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം നിർവ്വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ ആരംഭിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ പി.സി ചെറിയാൻ (റാന്നി), കെ ജെ തോമസ് (കുമളി), ബി.മോനച്ചൻ (കായംകുളം) എന്നിവർ പ്രസംഗിക്കും. ബ്ലസ് സിംഗേഴ്സ്, കോഴിക്കോട് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 ന് നടക്കുന്ന സെന്ററിന്റെ സംയുക്ത ആരാധനയിൽ പാസ്റ്റർ സണ്ണി അലക്സാണ്ടർ (എറണാകുളം) മുഖ്യ പ്രഭാഷകനായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.