31 മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷന് തുടക്കമായി

ഉപ്പുതറ: 31 മത് ഐ. പി. സി ഉപ്പുതറ സെന്റർ കൺവൻഷന് ഇന്നലെ മുതൽ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ച് തുടക്കമായി. ഐ. പി. സി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സഭകൾക്ക് ആവശ്യം യേശുക്രിസ്തുവിന്റെ സുവിശേഷം എല്ലായിടത്തും ലജ്ജ കൂടാതെ അറിയിക്കുക എന്നതാണെന്നും, സുവിശേഷത്തിന്റെ ശക്തി ഏതൊരു വ്യക്തിയെയും രൂപാന്തരപെടുത്തുമെന്നും ഉദ്ഘാടനം ചെയ്ത് പാസ്റ്റർ കെ. വി വർക്കി സന്ദേശം നൽകി. തുടർന്ന് പാസ്റ്റർ ജോയി പാറയ്ക്കൽ ദൈവവചനം സംസാരിച്ചു. പ്രതിസന്ധികളുടെ മേൽ അതിജീവനം പ്രാപിച്ചവരായ നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണെന്നും ദൈവസഭ പ്രാർത്ഥനയ്ക്കും, ആരാധനയ്ക്കും പ്രാധാന്യം നൽകി നിത്യതയ്ക്കായി ഒരുങ്ങണമെന്നും അദ്ദേഹം ദൈവവചനം അടിസ്ഥാനമാക്കി സന്ദേശം നൽകി.

post watermark60x60

എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ് യോഗങ്ങൾ നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മെത്ര), പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി എന്നിവർ ദൈവവചനം സംസാരിക്കും. അമെയ്സിംഗ് വോയിസ്‌ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷനോടനുബന്ധിച്ച് നാളെ (മെയ്‌ 14) രാവിലെ 10 മണി മുതൽ 1 മണി വരെ സെന്റർ ശുശ്രൂഷക കുടുംബസംഗമവും, ഉച്ചക്കഴിഞ്ഞ് 2 മണി മുതൽ 4 മണി വരെ പിവൈപിഎ വാർഷിക മീറ്റിങ്ങും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച്ച നടക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

You might also like
Comments
Loading...