എഡിറ്റോറിയൽ: കോവിഡ് എങ്ങും പോയിട്ടില്ല | ജെ. പി. വെണ്ണിക്കുളം

മ്മുടെ രാജ്യത്തു പലയിടങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ച വാർത്ത നാം ശ്രദ്ധിച്ചു കാണുമല്ലോ. നിലവിൽ അപകടകരമായ സ്ഥിതി കേരളത്തിൽ ഇല്ലെങ്കിലും മുൻകരുതൽ അത്യാവശ്യമായി സ്വീകരിക്കേണം. മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ല എന്നറിയുക. സാമൂഹിക അകലം പാലിക്കേണ്ട പൊതു സ്ഥലങ്ങളിൽ അത് ശ്രദ്ധിക്കുക തന്നെ വേണം. ഇത് എല്ലാവർക്കും ബാധകമാണ്. ഇതുവരെയുള്ള കോവിഡ് തരംഗങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾ അതിജീവിച്ചു നഷ്ടമായതൊക്കെ തിരികെ പിടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് വീണ്ടും മുന്നറിയിപ്പ് വരുന്നത്. ഒരു പ്രതിസന്ധിയുണ്ടാകുന്നത് വീണ്ടും തടയാൻ അതീവ ജാഗ്രത ആവശ്യം.
അധികം വൈകാതെ തന്നെ ഒരു തരംഗം ഉണ്ടായേക്കാമെന്ന സൂചനകളിൽ തളരാതെ മുൻതരംഗങ്ങളെ അതിജീവിച്ച അതേ ആർജ്ജവത്തോടെയും ഉത്തരവാദത്തിത്വത്തോടെയും മുന്നോട്ടു പോവുകയാണ് വേണ്ടത്. നമ്മുടെ സുരക്ഷ നമ്മൾ തന്നെ ഉറപ്പു വരുത്തുക. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തുകൾ ക്ഷണിച്ചു വരുത്താം. ഇവിടെ ഭയമല്ല സൂക്ഷ്മതയും ജാഗ്രതയുമാണ് വേണ്ടത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like