ചെറു കഥ: കൊയ്ത്തിൻ്റെ ദിനം | ഷേനോജ് ജേക്കബ്‌

 

രിക്കൽ ഒരിടത്ത് ഒരു കർഷകൻ തന്റെ നിലത്ത് ഗോതമ്പ്മണി വിതച്ചു, എന്നിട്ട് അതിന് ആവശ്യമായ വെള്ളവും, വളവും എല്ലാം കൊടുത്തു. അങ്ങനെ കുറച്ച് നാളുകൾക്ക്ശേഷം ഗോതമ്പ്മണി മുളച്ച് വന്നു. എന്നാൽ അതിനോട്കൂടെതന്നെ കളയു കൂടെ മുളച്ചുവന്നു, ഇത് കണ്ട കർഷകൻ്റെ ജോലിക്കാർ കർഷകനോട് ചോദിച്ചു, “ഞങ്ങൾ പോയി കള ചെടിയെല്ലാം വെട്ടി കളയട്ടെ എന്ന് അത് കേട്ട കർഷകൻ പറഞ്ഞു,”വേണ്ട ഇപ്പോൾ വെട്ടിയാൽ അതിന്റെകൂടെ ഗോതമ്പ് ചെടിയുംകൂടെ ഇല്ലാതെ ആകും, “അത് നിക്കട്ടെ എന്ന് പറഞ്ഞു. അങ്ങനെ ഇത് രണ്ടും ഒരുമിച്ച് വളർന്നുവന്നു, അങ്ങനെ ഇരിക്കെ ഒരുദിവസം കളചെടി ഗോതമ്പ് ചെടിയോട് പറഞ്ഞു “നീ എന്നെ കണ്ടോ എനിക്ക് നിറയെ മനോഹരമായ പുഷ്പങ്ങളും, കായും എല്ലാം ഉണ്ട്, എന്നാൽ നിനക്കോ? എന്നെ കണ്ടാൽ ആരും ഒന്ന് നോക്കി പോവും. യജമാന് തീർച്ചയായും നിന്നെക്കാൾ ഇഷ്ടം എന്നോടായിരിക്കും എന്ന് പറഞ്ഞ്‌ ഗോതമ്പ് ചെടിയെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ഇതെല്ലാം കേട്ട് നിന്ന ഗോതമ്പ് ചെടി തിരിച്ച് ഒരു മറുപടിയും പറയാതെ എല്ലാം കേട്ട് തൻ്റെ സങ്കടമെല്ലാം മനസ്സിൽ അടക്കിപ്പിടിച്ച് നിന്നു. കുറച്ചു ദിവസങ്ങൾക്ക്ശേഷം, ഗോതമ്പ്ചെടിയുടെ നിറം മങ്ങി അത് ഉണങ്ങാൻ തുടങ്ങി. ഇത് കണ്ട കളചെടി ഗോതമ്പ് ചെടിയോട് “നിൻ്റെ നിറം എല്ലാം മങ്ങി തുടങ്ങി, നീ ഉണങ്ങി തുടങ്ങി, നീ ഇനി ഇല്ലാതെ ആകും, എന്നെ കണ്ടോ ഞാൻ ഇപ്പോഴും നല്ല പച്ച ആയിട്ടാണ് ഇരിക്കുന്നത്, നിന്നെ ഇനി യജമാനൻ വെട്ടി തീയിൽ ഇട്ട് ചുട്ടുകളയും” എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ ഗോതമ്പ് ചെടിക്ക് ഏറെ വിഷമം ആയെങ്കിലും താൻ തിരിച്ച് ഒന്നും പറയാൻ പോയില്ല. തന്റെ വിഷമം എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ച് ഇരുന്നു. അങ്ങനെ ഇരിക്കെ കൊയ്ത്തിൻ്റെ ദിവസം വന്നെത്തി. അന്ന് യജമാനനും, ജോലിക്കാരും എല്ലാം ആർപ്പോടും പാട്ടോടുംകൂടെ കൊയ്ത്തിന് എത്തി. എന്നിട്ട് ഇരു ചെടിയേയും വെട്ടി എടുത്തു, അപ്പോൾ ഗോതമ്പ് ചെടി കരുതി എല്ലാം തീർന്നെന്ന്, കളചെടി പറഞ്ഞപ്പോലെ എന്നെ തീചൂളയിൽ ഇടാൻ പോവാണെന്ന്, പക്ഷേ യജമാനൻ ഗോതമ്പ് ചെടിയെ എടുത്ത് മാറ്റി വച്ചു. എന്നിട്ട് കളചെടിയെ അഗ്നിക്കിരയാക്കി. എന്നിട്ട്
ഗോതമ്പ് ചെടിയെതന്നെ കളപുരയിൽ കൊണ്ടുവച്ചു.

പ്രിയരേ നമ്മുടെ അവസ്ഥയും ഇതുപോലെയല്ലേ, നിനക്ക് പണമില്ല, സൗന്ദര്യം ഇല്ല, കഴിവില്ല, ജോലി ഇല്ല എന്നൊക്കെയുള്ള നിന്ദകൾ അനുഭവിക്കേണ്ടി വന്നിട്ടില്ലേ, എന്നാൽ പ്രിയരേ നമ്മളെ വിതിച്ചത് ക്രിസ്തു ആണെങ്കിൽ, നമ്മളെ നട്ടത് ക്രിസ്തു ആണെങ്കിൽ നമ്മളെ നിന്ദിച്ചവരുടെ മുൻപാകെ അവൻ നമ്മളെ മാനിക്കുന്ന ഒരു ദിവസം ഉണ്ട്, കൊയ്ത്തിൻ്റെ ഒരു ദിവസം ഉണ്ട്. അന്ന് ശ്രേഷ്ഠ പദവി അവൻ നമ്മൾക്ക് തരും. ആ ഒരു ദിവസം ഏറ്റവും അടുത്തിരിക്കുന്ന ഒരു സമയത്താണ് നാം ഇപ്പോൾ ഉള്ളത്.
ദൈവ വചനം ഇപ്രകാരം പറയുന്നു, “മലാഖി 4:1,2 ചൂളപ്പോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളും, സകല ദുഷ്പ്രവർത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്ന് വരുന്ന പശുകിടാങ്ങളെപ്പോലെ തുള്ളിച്ചാടും”.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, നിന്ദിച്ചാലും നമ്മളെ നിന്ദിച്ചവരുടെ മുൻപാകെ നാം മാനിക്കപ്പെടുന്ന ഒരു ദിവസം വരും, അത് ഏറ്റവും അടുത്തിരിക്കുന്നു. അതിനായി ഒരുങ്ങാം.

By: Bro. Shenoj Jacob

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.