ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌: സുവിശേഷ യോഗവും സംഗീത സന്ധ്യയും മാർച്ച് 19 ന് ഡാളസിൽ

ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്

വാർത്ത: നിബു വെള്ളവന്താനം

ന്യുയോർക്ക്: ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്ത അമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി മാർച്ച് 19 ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് ഐ.പി.സി ടാബർനാക്കിൾ സഭയിൽ സുവിശേഷ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും. പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ മുഖ്യ പ്രഭാഷണം നടത്തും.
2022 ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചലാ സ്റ്റിവെൻസൻ, ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ.
നാഷണൽ – ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികളും പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലായിരിക്കും കോൺഫ്രൻസ് നടത്തപ്പെടുക.

post watermark60x60

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ipcfamilyconfernce.org എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന്  മീഡിയ കോർഡിനേറ്റർ ബ്രദർ ഫിന്നി രാജു അറിയിച്ചു.

-ADVERTISEMENT-

You might also like