എഴുപതിന്റെ നിറവിലേക്ക് കെ.റ്റി .എം.സി.സി പുതിയ നേതൃത്വം

റെജി റ്റി. സക്കറിയാ പ്രസിഡന്റ സജു വി. തോമസ് സെക്രട്ടറി വർഗ്ഗീസ് മാത്യു ട്രഷറാർ

KE News Desk l Kuwait

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ടു 69 വർഷങ്ങൾ പിന്നിടുകയാണ്. ഉപജീവനാർത്ഥം കടൽ കടന്നു കുവൈറ്റിൽ എത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകൾക്കും സംഗമങ്ങൾക്കും ഏകോപനം ഏകി, വേദികൾ ഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) നിലകൊള്ളുന്നത് കുവൈറ്റിലെ ക്രൈസ്തവ മലയാളികൾക്കു വിസ്മരിക്കാവതല്ല.

post watermark60x60

മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെ.റ്റി.എം സി സി പ്രതിനിധാനം ചെയ്യുന്നു.
നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (NECK) യുടെ ഭരണ ചുമതല നിർവ്വഹിക്കുന്നത് KTMCC യാണ്. എൻ. ഇ. സി.കെ സെക്രട്ടറിയായും അഡ്മിനിസ്ട്രേറ്റീവ് ചുമതലയും വഹിക്കുന്ന റോയി കെ. യോഹന്നാൻ കെ.റ്റി.എം സി സി യിൽ നിന്നുള്ള പ്രതിനിധിയാണ് ഒപ്പം സജു വി. തോമസും അജേഷ് മാത്യുവും കോമൺ കൗൺസിലിൽ പ്രവർത്തിക്കുന്നു
KTMCC യുടെ വാർഷിക ജനറൽ ബോഡി ജനുവരി 26 നു നടത്തപ്പെടുകയും റെജി റ്റി. സക്കറിയാ (പ്രസിഡന്റ) സജു വി. തോമസ് (സെക്രട്ടറി) വർഗ്ഗീസ് മാത്യു (ട്രഷറാർ) വിനോദ് കുര്യൻ (വൈസ് പ്രസിഡന്റ) റെജു ദാനിയേൽ (ജോ. സെക്രട്ടറി) അജു ഏബ്രഹാം (ജോ. ട്രഷറാർ) ജീം ചെറിയാൻ ജേക്കബ്, ജീനോ അരീക്കൽ, ജോസഫ് എം. പി., കുരുവിള ചെറിയാൻ, ജീസ് ജോർജ് ചെറിയാൻ, ഷിജോ തോമസ്,വർഗീസ് എം. വി. (കമ്മിറ്റി അംഗങ്ങൾ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുക്കുകയും ചെയ്തു.എബി മാത്യു, ബ്രയാൻ മാത്യു തോമസ്, വര്ഗീസ് ജോൺ എന്നിവരാണ് ഓഡിറ്റേർസ് .
അഡ്വ. പി ജോൺ തോമസിൻറെ നേതൃത്വത്തിൽ ഷിബു വി സാം, ബിജു ഫിലിപ്പ്, ജസ്റ്റിൻ തോമസ് വർഗീസ് , സിജുമോൻ എബ്രഹാം എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

-ADVERTISEMENT-

You might also like