ചെറു കഥ: ഒരു സങ്കീർത്തനം പോലെ… | ബെന്നി ജി. മണലി

രു സങ്കീർത്തനം വായിച്ചു കഴിഞ്ഞപ്പോൾ മനസിന്റെ വേദന കുറഞ്ഞപോലെ ആയി . ടി.വി ഓൺ ആക്കി കുറെ വാർത്തകൾ കണ്ടു എല്ലാം കോവിഡ് , പിന്നെ കുറെ മരണ ദുരന്ത , അഴിമതി വാർത്തകൾ . ഒന്നൊന്നായി മാറ്റി ഹാർവെസ്റ് ചാനെലിൽ എത്തി . സോഫയിൽ ചാരികിടന്നു എപ്പോഴോ ഒന്ന് മയങ്ങി പോയി. എത്ര നേരം കിടന്നു എന്നറിയില്ല .ടി.വി യിൽ നല്ല ഒരു പഴയ പാട്ട് കെട്ടായിരുന്നു ഇരുന്നത് ” കരുതുന്നവൻ നജ്ൻ അല്ലയോ തുടങ്ങുന്ന . എത്ര നേരം മയങ്ങി എന്നറിയില്ല . കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത് . ഡ്യൂട്ടി കഴ്ഞ്ഞു മജീദ് ആണ്
” എന്താ ചെങ്ങായി നീ ഇന്ന് സിറ്റി പള്ളിയിൽ പോകാനില്ലെ ?” അപ്പോഴാണ് പള്ളിയിൽ പോകുന്ന കാര്യം ഓർത്തത് . ആദ്യം ഓർത്തു മനസു സുഖമില്ല അടുത്ത ആഴ്ച്ചയാവാം . മജീദ് വീണ്ടും പറഞ്ഞു ” ജോസഫ ഇങ്ങള് ക്കു പറ്റി ? ഇന്നു മുഖത്തു ഒരു തെളിചവും ഇല്ലല്ലോ . വേഗം കുളിച്ചിട്ടു പോടോ ചങ്ങായി . നിങ്ങള് കുളിച്ചിട്ടു വേണം എനിക്ക് കുളിക്കാൻ “. വളരെ പെട്ടന്ന് കുളി കഴിഞ്ഞിറങ്ങിയപ്പോൾ ആവി പറക്കുന്ന ചായ . സാധരണ താൻ ആണ് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ മജീദിന് കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കൊടുക്കുന്നതു . മജീദിനെയും ചായയേയും മാറി മാറി നോക്കുന്ന എന്നെ നോക്കി അയാൾ പറഞ്ഞു .”തന്റെ മനസു ശരി അല്ല അല്ലെ ? എല്ലാം ശരി ആവുഡോ . തന്റെ യേശു തന്നെ കാക്കും .

ചായയും വാങ്ങി റൂമിൽ പോകുമ്പോൾ ആകെ ഒരു ബുദ്ധിമുട്ടായിരുന്നു നാലു മാസമായി ജോലി ഇല്ലാതെ വീട്ടിൽ . വാടകയും ഭക്ഷണവും എല്ലാം സുഹൃത്തുക്കളാണ് തരുന്നത് ഇടയ്ക്കു മജീദ് പറയും എടൊ മാഷെ ഇതു ഔദാര്യം ഒന്നും അല്ല .അതോർത്തു താൻ മനസു വിഷമിക്കേണ്ട പലിശയടക്കം തിരികെ വാങ്ങിക്കൊള്ളാം . മജീദിനും നാട്ടിൽ ഓർത്തിരി ബാധ്യത ഉണ്ട് വലിയ്യ്‌ കുടുംബം ഉപ്പ ഉമ്മ വലിയുപ്പ വലിയുമ്മ . ഹയർ സ്റ്റഡീസ് ചെയ്യുന്ന മൂന്നു മക്കൾ .പോരാത്തതിന് വീട്ടിൽ വന്നു നിൽക്കുന്ന പെങ്ങളും കുട്ടിയും . ആ വലിയ മനസിന്‌ വേണ്ടി എന്നും പ്രാത്ഥിക്കും . ഇടക്കൊക്കെ പുള്ളിയും വചനത്തിലെ ഓരോ സംശയവും ആയി വരും . ഡ്രസ്സ് മാറി കഴിഞ്ഞപ്പോൾ വീണ്ടും ” വണ്ടി കൂലി ക്കുള്ള പൈസ മേശപുറത്തുണ്ട് ഞാൻ ഫ്രഷ് ആകട്ടെ . ബാത്റൂമിന്റെ മുൻപിൽ നിന്നും പോകുവാണെന്നു പറഞ്ഞപ്പോൾ
അയാൾ ഉറക്കെ പറഞ്ഞു ” എനിക്കയും വേണ്ടി പ്രാർത്ഥിക്കണേ . ഇന്ന് തൻറെ പ്രാർത്ഥന പടച്ചോൻ കേൾക്കും ” മേശപ്പുറത്തിരുന്ന പൈസയിൽ കുറച്ചെടുത്തു വളരെ വേഗം ബസ് സ്റ്റോപ്പ് ലക്ഷ്യമായി നീങ്ങി ഞാൻ
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ചിന്തകൾ മനസിനെ അലട്ടിയിരുന്നു .എല്ലാം നന്നായി പോയി ഇരുന്ന കാലം പ്രൊമോഷന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു .നാട്ടിൽ നിന്നും കുടുംബത്തെ കൊണ്ടുവരാനുള്ള ഒരുക്കങ്ങളും ആലോചിക്കുന്ന സമയം . ഒരു ദിവസം 5 മണി സമയം മാനേജർ ക്യാബിനിൽ വിളിപ്പിച്ചു .അപ്രതീഷിതമായിരുന്നു . തന്നെ പിരിച്ചു വിടാനുള്ള തീരുമാനം .ഈജിപ്റ്റിൻ ആയ അയാൾ പറഞ്ഞു നജ്ൻ ഒത്തിരി ശ്രമിച്ചു എന്നെ റീടൈൻ ചെയ്യാൻ എന്നാൽ കോസ്ററ് റീഡക്ഷൻ ആണത്രേ . അയാളുടെ കണുകളിൽ ആ ആത്മാർത്ഥത ഞാൻ കണ്ടു . തന്നെ കെട്ടിപിടിച്ചു . റീപോസ്റ്റിംഗിന് ശ്രമിക്കാം എന്നും .എന്നാൽ മാസം മൂന്ന് കഴിഞ്ഞു . ബസ് സ്റ്റോപ്പിൽ എത്തിയതറിഞ്ഞില്ല . ഏതാനും മിനിറ്റുകൾക്കുള്ളിൽ . ബസ് എത്തി . ബസിൽ തിരക്കു കുറവായിരുന്നു . കിട്ടിയ സൈഡ് സീറ്റിൽ ഇരുന്നു . ചിന്തകൾ വീണ്ടും മനസിനെ നയിച്ച് . നാട്ടിൽ പോകണം .തീരാനുള്ള വീടിന്റെ പണി . പിന്നെ കുട്ടികളുടെ ഹയർ സ്‌റ്റഡീസ്‌ .എല്ലാം അവതാളത്തിലാകുമോ .മനസു അസ്വസ്ഥമായി . അപ്പോഴാണ് പസ്റൊർ പറയാറുള്ള 91 ആം സങ്കീർത്തനം ഓർമ വന്നു ..ബസ്സ് എത്തിച്ചേർന്നു സ്റ്റോപ്പിൽ
ആളുകൾ അതികം ഇല്ല കിട്ടിയ സൈഡ് സീറ്റിൽ ഇരുന്നു .മനസു വീണ്ടും നാട്ടിലേക്ക് ബസ് പള്ളിയുടെ സ്റ്റോപ്പിൽ എത്തി ചേർന്ന് അവിടെ നിന്നും 5 മിനിറ്റ് നടക്കണം . ബസിൽ നിന്നും ഇറങ്ങി നടന്നു church ലക്ഷ്യമാക്കി

പള്ളിയിൽ എത്തിയപ്പോൾ നല്ല തിരക്ക് . പ്രയർ നടക്കുന്ന ഹാളിലും നല്ല തിരക്കായിരുന്നു . അറിയുന്ന ആരും ഉണ്ടാവരുതേ എന്ന് മനസാ ആഗ്രഹിച് ഹാലിളന് ഉള്ളിലേക്ക് കയറി. ആരാധനാ എല്ലാം കഴിഞ്ഞു എങ്കിലും എങ്കിലും മനസിന്‌ ഒരു സമാധാനം ആയില്ല . Hebrew 13 :8 അതായിരുന്നു .കരുതുന്ന ദൈവം വാക്ക് മറാത്താ .. ഒഫ്ഫെര്ട്രീ ക്കു വരുന്ന ആൾ മാറി പോകുമെന്ന് വിചാരിച്ചു എന്നാൽ തെന്റെ മുൻപിൽ വന്നു നിന്നപ്പോൾ പേഴ്‌സ് തുറന്നു ആകെ ബാക്കി വച്ചിരുന്ന ബസ് കൂലിക്ക് വെച്ചിരുന്ന തു കൂടി ഇട്ടു . മനസു ആകെ പിടച്ചു നൊമ്പരമായി. പോരാത്തതിന് എങ്ങിനെ തിരിച്ചെത്തും എന്ന ചിന്തയും . എല്ലാം കഴിഞ്ഞു പുറത്തിറങ്ങി . ദാഹിക്കുന്നുണ്ടായിരുന്നു നാവു കുഴഞ്ഞു . ഓപ്പൺ ആക്കി വച്ചിട്ടുള്ള വാട്ടർ കൂളർ ലക്ഷ്യമാക്കി നടന്നു . അതിനടുത്തതാണ് കോഫി ഷോപ്പും ആരും കാണരുതേ എന്ന് പ്രാർത്ഥിച്ചു നടന്നു
കൂളർ നു അടുത്തെത്തിയപ്പോൾ നീട്ടിയ ഒരു വിളി ” തോമച്ചോ ” തന്നെയാവില്ല . നാട്ടിലുള്ളവരല്ലേ തെന്നെ അങ്ങെനെ വിളിക്കുക . അപ്പോൾ വീണ്ടും ഒരു ശബ്ദം ജോസഫ് തോമസ് . തിരിഞ്ഞു നോക്കി കോഫീ ഷോപ്പിന്റെ അടുത്തു ഒരു കൈയിൽ കോഫി യുമായി ഒരു വ്യക്തി . നല്ല്ല പൊക്കം വെട്ടി ഒതുക്കിയ താടി .കൈയിൽ തടിച്ച ഒരു ബൈബിൾ .ജീൻസ്‌ ആൻഡ് ടി ഷർട്ട് . ആരെന്നു ആലോചിക്കുമ്പോൾ അയാൾ പറഞ്ഞു “ഞാനെടോ യദു കൃഷ്ണൻ പട്ടർ യദു ” തന്റെ എഞ്ചിനീയറിംഗ് കോളേജ് ക്ലാസ്സ്‌മേറ്റ് ആൻഡ് റൂം മേറ്റ് . നീയെന്നെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലെ ? . സമീപത്തെ സിമന്റ് ബെഞ്ചിൽ കോഫി വച്ചിട്ട് പറഞ്ഞു നീയിവിടെ ഇരിക്ക് . കക്ഷി കോഫി ഷോപ്പിൽ നിന്നും ഒരു കോഫി യും മിനറൽ വാട്ടറും വാങ്ങി വന്നു തെന്റെ നേരെ നീട്ടി . ഷുഗറിന്റെ പൗച് നീട്ടി പറഞ്ഞു നീ കോഫി ഔട്ട് ഷുഗർ ആണോ . അല്ല എന്ന് പറഞ്ഞു ഷുഗർ പൗച് തുറന്നു ഇട്ടു ഇളക്കി കുടിക്കുമ്പോളും ഒന്നും സംസാരിക്കാൻ തോന്നിയില്ല . പക്ഷെ പുള്ളി തുടർന്നു ” ഞാൻ ദുബായ് നിന്നും ട്രാൻസ്ഫർ ആയി വന്നതാ ഒരു പ്രൊജക്റ്റ് ആയി . എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് എ ന്യൂ ബ്രാഞ്ച് ഓഫ് ദി ലോക്കൽ ബാങ്ക് .നീ ഇവിടുണ്ടെന്നു ആരോ പറഞ്ഞിരുന്ന്നു ബട്ട് നോബോഡി ഹാവ് യുവർ നമ്പർ .സംസാരിക്കാൻ ഇടം തരാത്തവണ്ണം അവൻ സംസാരിച്ചുകൊണ്ടിരുന്നു . ദുബൈയിലെ ജോലി , എങ്ങിനെ താൻ യേശുവിൽ വിശ്വസിച്ചു എന്നും , അത് ഭാര്യയുടെ വിശ്വാസം മൂലം ആണെന്നും കുട്ടികളില്ലാത്ത 10 വര്ഷം നിന്ദ യുടെ കാലം എല്ലാം . ” നിനക്കു ബോറടിക്കുന്നുണ്ടോ ഇടക്കയാൾ ചോദിച്ചു . ” എവിടാടാ നീ വർക്ക് ചെയുന്നെ എന്താ നിന്റെ പൊസിഷൻ നീ ഒരു പഴയ ബുദ്ധിജീവി പടിപിസ്റ്റല്ലേ ” തന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു എങ്കിലും ഒരിക്കൽ സഹോദരന്മാരെപോലെ ഒരു റൂമിൽ 4 വര്ഷം കഴിഞ്ഞ അവനോടു എന്തിനു കള്ളം പറയണം പോരാത്തതിന് ഒരു വിശ്വാസിയും . അടക്കിവെച്ചിരുന്ന സങ്കടം അണപൊട്ടി കണ്ണുനീരായി വീഴാൻ തുടങ്ങിയപ്പോൾ അവൻ സിമന്റ് ബെഞ്ചിൽ നിന്നും ചാടി എണീറ്റ് തന്നെ ചേർത്ത് പിടിച്ചു നിർത്തി.
ഒറ്റ ശ്വാസത്തിൽ തന്റെ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ അവന്റെ കണ്ണിലും കണ്ണുനീർ തുള്ളികൾ ഒഴുകുന്നത് ഞാൻ കണ്ടു . ” നീ ഒന്നും ഭയപ്പെടേണ്ട , ദൈവം കരുതും ” അവൻ ആർക്കും കടക്കാരനല്ല .എന്റെ ജീവിത അനുഭവമാണ് ” ഞാൻ ശ്രമിക്കാം എന്റെ ഓഫീസിൽ തരക്കേടില്ലാത്ത എല്ലാ ആനുകൂല്യവും കിട്ടും ഞാൻ ഹെഡ് ഓഫീസിൽ ഒന്ന് കോൺടാക്ട് ചെയ്യട്ടെ . ഐ തിങ്ക് ദേ വിൽ നോട് പുട് ഒബ്ജക്ഷൻ . തീരുമാനം എന്റേത് കൂടി ആകുമ്പോൾ .

നീ വാ നിന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം നിന്റെ ഫ്ലാറ്റും കാണാമല്ലോ . തിരികെ പോകാൻ പൈസയില്ല എന്ന യാഥാർഥ്യം ഓര്മ വന്നപ്പോൾ പിന്നീടാവാം എന്ന മനസ്സിൽ വന്ന വെറും വാക്കിനെ അവിടെ തന്നെ താഴ്ത്തി വച്ചു ഒരു കുട്ടിയെപ്പോലെ യദു കൃഷ്ണന്റെ മുന്തിയ SUV ലക്ഷ്യമാക്കി നടക്കുമ്പോൾ മജീദ് പറഞ്ഞ വാക്കുകൾ ഒരമ്മ വന്നു “എല്ലാം ശരി ആവുഡോ . തന്റെ യേശു തന്നെ കാക്കും . ” എടാ തോമാച്ചോ നീ എവിടാ ഏതുലോകത്താ വീണ്ടും യാദവിന്റെ ശബ്ദം കത്തിൽ . വീട്ടിൽ വച്ച് വായിച്ച സങ്കീർത്തനം വീണ്ടും മനസിൽ ഓടി എത്തി…….നിന്റെ എല്ലാ വഴിയിലും നിന്നെ…..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.