റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ

KE News Desk l London, UK

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ കൺവൻഷൻ നാളെ ജനുവരി 20 മുതൽ 23 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റി.പി.എം സെന്റർ സഭാ ഹാളിൽ നടക്കും.

സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് നിശ്ചിത ആളുകൾക്കാണ് പ്രവേശനം.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5: 45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ വേദപാഠം, പൊതുയോഗം, വൈകിട്ട് കാത്തിരിപ്പ് യോഗവും യുവജന സമ്മേളനവും നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading