ചെറുചിന്ത: ദൈവികപദ്ധതികൾ, ദീന ജെയിംസ് ആഗ്ര

നമ്മെകുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി എന്താണെന്ന് നാം ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എപ്പോഴും നമുക്ക് നമ്മെകുറിച്ചുള്ള,നമ്മുടെ ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ ഏറെയുണ്ട്. അതിന്റെ പൂർത്തികരണത്തിനായി നാം കഠിനപരിശ്രമവും നടത്തുന്നു. നമ്മെക്കുറിച്ച് നമുക്കു ള്ളതിനേക്കാൾ മികച്ച മേത്തരമായ പദ്ധതികൾ നമ്മുടെ സൃഷ്ടാവിനുണ്ട്. ദൈവമേ നിന്റെ വിചാരങ്ങൾഎനിക്ക് എത്ര ഘനമായവ!അവയുടെ ആകെ ത്തുകയും എത്ര വലിയത്!അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം

post watermark60x60

പലപ്പോഴും നമ്മെകുറിച്ചുള്ള ദൈവിക ഉദ്ദേശം തിരിച്ചറിയാൻ കഴിയാതെ വരുന്നതുമൂലം ചിന്തകുലരായി മാറുന്നു നാം… ജീവിതത്തിനു മുന്നിൽ വരുന്ന സാഹചര്യങ്ങളിൽ പതറിപ്പോകുന്നു. കഷ്ടതയുടെ താഴ്‌വരയിൽ ആയിരുന്നപ്പോഴും ഇയ്യോബ് തിരിച്ചറിഞ്ഞു സംഭവിക്കുന്നതൊക്കെ ദൈവിക പദ്ധതിയാണെന്ന്.അതുകൊണ്ട് ഇയ്യോബ് പ്രതിസന്ധിയിൽ പതറിയില്ല.അവനോ അനന്യൻ, അവനെ തടുക്കുന്നത് ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും. എനിക്ക് നിയമിച്ചിരിക്കുന്നത് അവൻ നിവർത്തിക്കുന്നു. ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ട് (ഇയ്യോബ് 23:13,14)
ദൈവഹിതത്തിനായി ദൈവം നമ്മെ ഉപയോഗിക്കുമ്പോൾ അത് പലപ്പോഴും സന്തോഷത്തിന്റെ അനുഭവം ആയിരിക്കയില്ല, മറിച്ചു വേദനാജനകമായ, നിരാശനിറഞ്ഞ വഴിത്താരകളായിരിക്കാം… ഓർക്കുക അത് താൽക്കാലികം മാത്രമാണ്!!!! അവന്റെ പദ്ധതി പൂർണ്ണമാകുമ്പോൾ, ദൈവമഹത്വം നമ്മിലൂടെ ഉയരുമ്പോൾ നാം ശ്രേഷ്ഠരായി മാറും.
യേശുവിന്റെ ജനനം മുതൽ ഉയിർത്തെഴുന്നേല്പു വരെ പിതാവിന്റെ പദ്ധതിയായിരുന്നു. മാനവരാശിയുടെ പാപപരിഹാരമായി യേശുക്രിസ്തു യാഗമായി അർപ്പിക്കപ്പെട്ടു. അനേക ത്യാഗങ്ങൾ യേശുകർത്താവ് സഹിച്ചു. അവിടെയൊക്കെ പിതാവിന്റെ ഇഷ്ടത്തിനു വേണ്ടി തന്നെത്താൻ താഴ്ത്തി അനുസരണമുള്ള വനായി സകലവും അവൻ സന്തോഷത്തോടെ സഹിച്ചു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമത്തിനും മേലായ നാമം നൽകി.

പ്രിയരേ,നമ്മെകുറിച്ചുള്ള ദൈവിക പദ്ധതികൾ തി രിച്ചറിയാം, നമ്മുടെ ഇഷ്ടങ്ങളെക്കാൾ, നമ്മുടെ കണക്കുകൂട്ടലുകളെക്കാൾ ദൈവഹിതം നമ്മിൽ പൂർത്തീകരിക്കപെടുവാൻ ആഗ്രഹിക്കാം….
അതിനായി നമ്മുടെ ജീവിതത്തെ സമർപ്പിക്കാം….
നമുക്കുവേണ്ടിയുള്ള ദൈവിക പദ്ധതികൾ ശ്രേഷ്ഠമായവയാണ്!!!!

-ADVERTISEMENT-

-ADVERTISEMENT-

You might also like