ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ഭക്ഷണ വിതരണം നടത്തി

KE News Desk l Manama, Bahrain

ബഹ്‌റൈൻ: ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനിൽ ഉളള വിവിധ ലേബർ ക്യാമ്പുകളിൽ 250 ഓളം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദഘാടനം ബഹ്‌റൈൻ സി എസ് ഐ ഇടവക വികാരി റവ. ദിലീപ് ഡേവിഡ്സൺ നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറിയും പൊതുപ്രവർത്തകയും ആയ ശ്രിമതി ഷെമിലി പി ജോൺ , ശ്രി കെ ടി സലിം എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ അതിഥികളെ സ്വാഗതം ചെയ്യുന്നതിനൊപ്പം നാളിതുവരെയുള്ള പ്രവർത്തങ്ങൾ ശ്രീ ബിപിൻ പി ബാബു ലഘു ആയി വിശദീകരിച്ചു. ശ്രി സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ശ്രി റിജോ ചാക്കോ എന്നിവർ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

-ADVERTISEMENT-

You might also like