നിർബന്ധിത മതപരിവർത്തന വിരുദ്ധ ബിൽ ചർച്ച ചെയ്യുന്നതിനിടെ കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം

Kraisthava Ezhuthupura News

ബെംഗളൂരു: കർണാടകയിൽ മതപരിവർത്തന ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മറ്റൊരു ക്രിസ്ത്യൻ പള്ളിക്ക് നേരെയും ആക്രമണം. ബെം​ഗളൂരുവിന് അടുത്ത പ്രദേശമായ ചിക്കബല്ലാപുരയിലെ സെന്റ് ജോസഫ് പള്ളിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
160 വർഷം പഴക്കമുള്ള പള്ളിയിലെ സെന്റ് ആന്റണിയുടെ രൂപം ഭാഗികമായി തകർക്കപ്പെട്ടു. പുലർച്ചെ 5.35 ഓടെയാണ് പള്ളി ആക്രമിക്കപ്പെട്ടതെന്ന് കരുതുന്നതായി പള്ളി വികാരി ഫാദർ ജോസഫ് ആന്റണി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടിരുന്നു. നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള ബിൽ സംസ്ഥാന നിയമസഭ ചർച്ചചെയ്യുകയാണ്.
ഈ വർഷം സെപ്തംബർ മുതൽ കർണാടകയിലുടനീളം പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ പതിനൊന്നാമത്തെ സംഭവമാണിതെന്ന് അതിരൂപത വക്താവ് കാന്ത രാജു പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.