നമ്മുടെ അവിശ്വാസത്തെ അത്ഭുതമാക്കുവാൻ യേശുവിനു കഴിയും: പാസ്റ്റർ ജോൺ തോമസ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വിർച്വൽ ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം

തിരുവല്ല: നാം നമ്മുടെ പരിമിതികളെ തിരിച്ചറിഞ്ഞു ഒന്നും നമ്മുടേതാക്കാതെ, അവിശ്വാസത്തെ, ദൈവകരങ്ങളിൽ ഏല്പിക്കുമ്പോൾ ദൈവം അതിന്മേൽ അത്ഭുതങ്ങളെ ചെയ്യുമെന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ്. നാം പൂർണമായി ദൈവകരങ്ങളിൽ സമർപ്പിക്കുന്നവരായി മാറണം. അവിടെയാണ് യഥാർത്ഥ അത്ഭുതങ്ങൾ സംഭവിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്കു തുടക്കം കുറിച്ചു കൊണ്ടു ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ വിർച്വൽ ജനറൽ കൺവൻഷൻ ഇന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ റോയ് ചെറിയാൻ അധ്യക്ഷത വഹിച്ചു. മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോണ്സണ് കെ സാമുവേൽ സങ്കീർത്തനം വായിച്ചു.
നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി.
5 ഞായറാഴ്ച വരെ നടക്കുന്ന കൺവൻ ഷനിൽ വിവിധ ദിവസങ്ങളിൽ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ ഡാനിയേൽ വില്യംസ്, പാസ്റ്റർ എം ഡി സാമുവേൽ, പാസ്റ്റർ സി ബി സാബു, പാസ്റ്റർ ജെ ജോണ്, പാസ്റ്റർ സന്തോഷ് തര്യൻ, പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിക്കും. 3ന് വെള്ളിയാഴ്ച രാവിലെ 10ന് വനിതാ സമാജം മീറ്റിംഗ് , 4 ശനിയാഴ്ച രാവിലെ 10 മുതൽ
സി ഇ എം- സൺഡേ സ്‌കൂൾ സമ്മേളനം, 5ന് രാവിലെ 10 മുതൽ സഭായോഗവും നടക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. വിവിധ മാധ്യമങ്ങളിലൂടെ കൺവൻഷന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സഭാ കൗണ്സിൽ കൺവൻഷനു നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.