പാസ്റ്റർ ബാബു ജോർജ്ജ് ചിറ്റാറിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും

കോന്നി: നവംബർ 29ന് താൻ പ്രത്യാശവച്ചിരുന്ന കർത്തൃസന്നിധിയിലേക്ക് വിളിച്ചുചേർക്കപ്പെട്ട കർത്തൃദാസൻ പാസ്റ്റർ ബാബു ജോർജ്ജ് ചിറ്റാറിന്റെ സംസ്കാര ശുശ്രുഷകൾ വരുന്ന തിങ്കളാഴ്ച (6.12.2021) രാവിലെ 7.30 മുതൽ 9.30 വരെ കോന്നി ഏ.ജി സഭയിലും അതിനുശേഷം 10മണി മുതൽ 2 മണി വരെ എലിക്കോടുള്ള ദൈവദാസന്റെ ഭവനത്തിലും നടത്തപ്പെടുന്നതായിരിക്കും. അനന്തരം ഭൗതികശരീരത്തിന്റെ അന്ത്യസംസ്കാരശുശ്രൂഷകൾ എലിക്കോട് എ.ജി സെമിത്തേരിയിലും നടക്കും. ദുഃഖത്തിലായിരിക്കുന്ന പ്രിയ കർത്തൃദാസിയെയും മക്കളെയും മറ്റ് പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

You might also like