റ്റി.പി.എം യുവജന ക്യാമ്പിന് ചെന്നൈയിൽ അനുഗ്രഹീത തുടക്കം

post watermark60x60

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അന്തർദേശീയ യുവജന ക്യാമ്പിന് സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ തുടക്കമായി. ഇന്ന് രാവിലെ 10 മണിക്ക്‌ ആരംഭിച്ച യുവജന ക്യാമ്പ് നവംബർ 28 ഞായറാഴ്ച നടക്കുന്ന വിശുദ്ധ സഭായോഗത്തോട് സമാപിക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക് പ്രത്യേകം യോഗങ്ങൾ നടക്കും. ബൈബിൾ സ്റ്റഡി, ഗ്രൂപ്പ് ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങൾ എന്നിവ ഉണ്ടായിരിക്കും.
യുവജന ക്യാമ്പന്റെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റി.പി.എം സഭകളിൽ ഉപവാസ പ്രാർത്ഥന നടന്നു.
സണ്ടേസ്കൂൾ അധ്യപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്യാമ്പിന്റെ ക്രമീകരണങ്ങൾ ഒരുക്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like