Amazon Alexa യിലും ഇനിമുതൽ റാഫാ റേഡിയോ

മലയാളത്തിൽ ആദ്യമായി...

ലണ്ടൻ: ക്രിസ്തീയ സംഗീതാസ്വാധകരുടെ പ്രിയപ്പെട്ട റാഫാ റേഡിയോ ഇപ്പോൾ Amazon Alexa യിലും ലഭ്യമായിരിക്കുന്നു. Amazon ന്റെ Echo Show, Echo Dot തുടങ്ങിയ Voice Enabled സ്പീക്കറുകളിൽ ലഭ്യമാകാത്തക്ക നിലയിലാണ് ഇപ്പോൾ റാഫാ റേഡിയോയുടെ സ്വന്തം സ്കിൽ വികസിപ്പിച്ചിരിക്കുന്നത്. മലയാള ക്രൈസ്തവ റേഡിയോകളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ റേഡിയോയാണ് റാഫാ. ഇന്റർനെറ്റിന്റെ സഹായത്തോടെ ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കുകയും വീട്ടുപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന അലക്സ ഉപകരണങ്ങൾ ലോകമെമ്പാടും വൻതോതിലാണ് വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മുൻപും മറ്റ് സ്കില്ലുകൾ വഴി റാഫാ ലഭ്യമായിരുന്നെങ്കിലും ഇനി മുതൽ റാഫാ റേഡിയോയുടെ സ്വന്തം സ്കിൽ വഴി റേഡിയോ കേൾക്കാം എന്നുള്ളതാണ് പ്രത്യേകത. Alexa ആപ്പിൽ skill സെക്ഷനിൽ Rafa Radio എന്ന് സേർച്ച്‌ ചെയ്താൽ റാഫാ സ്കിൽ ലഭ്യമാകുന്നതാണ്. കൂടാതെ Alexa Enabled ഉപകരണങ്ങളിൽ “Alexa, Launch Rafa Radio” Alexa, Play Rafa Radio” Alexa, Open Rafa Radio” എന്നീ ശബ്ദ നിർദ്ദേശങ്ങൾ നൽകിയാൽ റാഫാ റേഡിയോ പ്രവർത്തിക്കുവാൻ ആരംഭിക്കും. വരും ദിനങ്ങളിൽ, ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ക്രിസ്തുമസ് ദിനങ്ങളെ സംഗീതസാന്ദ്രമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും പുതിയതും പഴയതുമായ ക്രിസ്തുമസ് ഗാനങ്ങളുടെ വമ്പൻ ശേഖരമാണ് റാഫാ റേഡിയോ ശ്രോതാക്കൾക്കായി ഒരുക്കിവച്ചിരിക്കുന്നത്. ഡിസംബർ രണ്ടാം വാരം മുതൽ റാഫാ റേഡിയോയിൽ കൂടുതൽ ക്രിസ്തുമസ് ഗാനങ്ങൾ ശ്രവിക്കുവാൻ സാധിക്കുന്നതാണ് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.