ദോഹയിൽ ക്രൈസ്റ്റ് അംബാസ്സഡർസ് ന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നാളെ

Kraisthava Ezhuthupura News

രക്തദാന ക്യാമ്പ് നാളെ
ദോഹ : സൗജന്യ രക്ത ദാന ക്യാമ്പ് നാളെ (19.11.2021) മെസേയ്മീറിൽ ഉള്ള റിലീജിയസ് കോംപ്ലക്സ്സിലെ ഐഡിസിസി ക്യാമ്പസിൽ വച്ച് യുവാക്കളുടെ സംഘടനയായ ക്രൈസ്റ്റ് അംബാസ്സെഡേഴ്സിന്റെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ സഭകളിലെ യുവാക്കൾ സംയുക്തമായി നടത്തപ്പെടുന്നു. രാവിലെ 07:30 AM നു ആരംഭിക്കുന്ന രെജിസ്ട്രേഷൻ ഉച്ചയ്ക്ക് 12:30 PM വരെ തുടരും. മിനിസ്ട്രി ഓഫ് ഹെൽത്ത്‌ അനുശാസിക്കുന്ന എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ക്യാമ്പയിൻ HMC ബ്ലഡ്‌ ഡോണർ സെന്റർന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. രക്ത ദാനം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഖത്തർ ഐഡി/ഹെൽത്ത്‌ കാർഡ് /ഡ്രൈവിങ് ലൈസൻസ് ഇവയിൽ ഏതെങ്കിലും ഒന്നു കൊണ്ടുവരേണ്ടതാണ്. 18 വയസിനും 65വയസിനും ഇടയിൽ ഉള്ള 50KG യിൽ കുറയാത്ത ബോഡി weigth ഉള്ളവർക്കു മുൻഗണന ഉണ്ടായിരിക്കും.

CHRIST’S AMBASSADORS
BLOOD DONATION CAMP – 2021

Please register your name through below Google Form :

https://forms.gle/QQTCx5t19HajadAJA

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.