ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്ട്ര കോൺഫ്രൻസിൽ ബിബി ജോർജ് ചാക്കോ അതിഥിയായി പങ്കെടുക്കും

ചിക്കാഗോ: നവംബർ 11 മുതൽ 14 വരെ  ഗ്ലെൻവ്യൂ റിനൈസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സിൽ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ഉള്ള  പ്രമുഖർ പങ്കെടുക്കും.  കേരളാ ജലസേചനവ  മന്ത്രി റോഷി അഗസ്റ്റിൻ,   കേരളാ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്,  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉടുമ്പൻചോല  എം എൽ എ എം എം മണി, പാലാ എം എൽ എ യും സിനിമാ നിർമാതാവും, അഭിനേതാവുമായ  മാണി സി കാപ്പൻ,  അങ്കമാലി എം എൽ എ റോജി എം ജോൺ, പ്രമുഖ  മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ് (മനോരമ ടിവി), കെ. എന്‍. ആര്‍. നമ്പൂതിരി (ജന്മഭൂമി), സിന്ധു സൂര്യകുമാർ (ഏഷ്യാനെറ്റ്), ഡി പ്രമേഷ്‌കുമാർ (മാതൃഭൂമി ടിവി), നിഷാ പുരുഷോത്തമൻ (മനോരമ ടിവി),  ക്രിസ്റ്റീനാ ചെറിയാൻ (24 ന്യുസ്),  പ്രതാപ് നായർ (ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ) ,  ബിബി ജോർജ് ചാക്കോ (ഹാർവെസ്റ്റ് ടി വി ),കെ ആന്റണി (മീഡിയ  മാനേജ്‌മെന്റ്) തുടങ്ങിയ പ്രമുഖരാണ്  എത്തുന്നത്.

-Advertisement-

You might also like
Comments
Loading...