മദ്യശാലകൾ വീണ്ടും അനുവദിക്കുന്നത് ഉത്കണ്ഠാജനകം: മാർത്തോമ്മാ മെത്രാപ്പോലീത്ത

തിരുവല്ല: സംസ്ഥാനത്ത് വീണ്ടും ഇരുനൂറോളം മദ്യശാലകൾ അനുവദിക്കുന്നതിനു സർക്കാർ തീരുമാനം എടുക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിൽ
ഉത്ക്കണ്ഠ രേഖപ്പെടുത്തുന്നു എന്നും
മനുഷ്യനേക്കാൾ മദ്യത്തിനു പ്രാധാന്യം നൽകുന്നത് വികലമായ നടപടിയാണ്. മദ്യം മൂലമുള്ള ദുരന്തങ്ങൾ നിരന്തരം ഉണ്ടാകുമ്പോൾ ജീവനു വിലമതിക്കാത്ത
ഇത്തരം നടപടികൾ ശരിയല്ല. കുടുംബം സമൂഹത്തിന്റെ പ്രധാന കണ്ണി ആയിരിക്കുമ്പോൾ കുടുംബബന്ധങ്ങൾക്ക് ശൈഥില്യം വരുത്തുന്ന മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് ജനക്ഷേമ സർക്കാരുക്കൾക്ക് അനുയോജ്യമായ കാര്യമല്ല. സാമൂഹിക
പ്രശ്നങ്ങൾ വർദ്ധിക്കുകയും യുവജനങ്ങൾ മദ്യത്തിന് അടിമകൾ ആകുകയും ചെയ്യുന്നത് സാമൂഹിക ഭദ്രത നശിപ്പിക്കുന്നതാണ്. കൊച്ചുകുട്ടികളുടെ സുരക്ഷിതത്വത്തിനും അവരുടെ ആരോഗ്യകരമായ ജീവിതത്തിനും ഉത്തരവാദിത്തമുള്ള മാതാപിതാക്കൾ മദ്യത്തിന് അടിമകൾ ആകുന്നത് സാമൂഹിക ദോഷമാണ്.
സാമൂഹികക്ഷേമം ലക്ഷ്യമാക്കിയുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തു
നിന്നും ഉണ്ടാകേണ്ടത്. ജനജീവിതം സംരക്ഷിക്കുകയും സാമൂഹിക ഭദ്രത
കാത്തുസൂക്ഷിക്കുകയുമാണ് ജനക്ഷേമസർക്കാരുകളുടെ കടമ എന്നത് വിസ്മരിക്കരുത്.
മദ്യശാലകൾ അനുവദിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്നു സംസ്ഥാന സർക്കാർ പിന്മാറണമെന്നും മാർത്തോമ്മാ മെത്രാപ്പോലീത്ത
ആവശ്യപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.