മാരാമൺ വൈ.എം.സി.എ പ്രാർത്ഥനാവാരത്തിന് അനുഗ്രഹീത തുടക്കം

“മുറിക്കപ്പെടലിന്റെ സൗന്ദര്യം” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന വൈ.എം.സി.എ ലോക പ്രാർത്ഥനാവാരത്തോട് അനുബന്ധിച്ചു മാരാമൺ വൈ.എം.സി.എ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനയോഗങ്ങൾക്ക് ഇന്ന് തുടക്കമായി.

പ്രസിഡന്റ്‌ റവ.ഫാ. രാജു പി. ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഫാ. ജോൺ ചാക്കോ ഉദ്ഘാടനവും, മുഖ്യ പ്രഭാഷണവും നിർവഹിച്ചു.

സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ സ്വാഗതവും, ട്രഷറർ ക്രിസ്റ്റഫർ കുന്നിലേത്ത്‌ നന്ദിയും അറിയിച്ചു.

പ്രസ്തുത യോഗത്തിൽ സിസ്റ്റർ മറിയാമ്മ മാത്യു സങ്കീർത്തനം 139 വായിക്കുകയും, പ്രയർ & വർഷിപ് കൺവീനർ എം. തങ്കച്ചൻ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും, വൈസ് പ്രസിഡന്റ്‌ ഫിലിപ്സ് തോപ്രത്തു, ബോർഡ്‌ മെമ്പർ പ്രൊഫ. വി. സി വർഗീസ് എന്നിവർ പ്രാർത്ഥിക്കുകയും ചെയ്തു.

കൃത്യം 5:45 ന് ബഹു. രാജു അച്ചന്റെ പ്രാർത്ഥനയോടും, ആശിർവാദത്തോടും കൂടി ഉദ്ഘാടന യോഗം അവസാനിച്ചു.

തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ പാസ്റ്റർ എം. കെ.കരുണാകരൻ, റവ.ഫാ. ലിജു രാജു എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading