വൈ.പി.ഇ തിരുവല്ല സോൺ: പ്രവർത്തന ഉത്‌ഘാടനവും അവാർഡ് ദാനവും നടന്നു

തിരുവല്ല: ഇന്ത്യ പൂർണസുവിശേഷ ദൈവസഭയുടെ യുവജന പ്രസ്ഥാനമായ വൈ പി ഇ തിരുവല്ല മേഖല പ്രവർത്തന ഉത്‌ഘാടനം സ്റ്റേറ്റ് ഓവർസീർ റവ. സി സി തോമസ് നിർവ്വഹിച്ചു.

സെപ്റ്റംബർ 19 ഞായറാഴ്ച വൈകിട്ട് മേഖല രക്ഷാധികാരി പാസ്റ്റർ സാമുവേൽ ഫിലിപ്പിന്റെ അധ്യക്ഷതയിൽ തിരുവല്ല ടൗൺ ചർച്ചിൽ കൂടിയ മീറ്റിംഗ് വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജറാൾഡ് പ്രവർത്തന പദ്ധതികളുടെ പ്രകാശനം നിർവ്വഹിക്കുകയും കൗൺസിൽ സെക്രട്ടറി പാസ്റ്റർ റ്റി എ മാമച്ചൻ സന്ദേശം നൽകുകയും ചെയ്തു.

വൈ പി ഇ സ്റ്റേറ്റ് സെക്രട്ടറി ഇവാ. മാത്യു ബേബി ഈ വർഷത്തെ സ്റ്റേറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ്‌ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേഖല ഭാരവാഹികളെ അനുഗ്രഹിച്ച്‌ പ്രാർത്ഥിക്കുകയും ചെയ്തു.

post watermark60x60

പ്രവർത്തന ഉത്‌ഘാടനത്തോട് അനുബന്ധിച്ച് വൈ പി ഇ സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫിന്റെ നേതൃത്വത്തിൽ തിരുവല്ല മേഖലയിൽ നിന്നുള്ള മുഴുവൻ A+ നേടിയ വൈ പി ഇ അംഗങ്ങളായ +2 വിദ്യാർത്ഥികളെയും മുൻ മേഖല കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന പാസ്റ്റർ ജോൺ ഡാനിയേൽ, ജോയിൻ കോർഡിനേറ്റർ പാസ്റ്റർ എബിൻ റ്റി കുര്യൻ എന്നിവരെയും ആദരിച്ചു.

പാസ്റ്റർ വൈ ജോസ്, പാസ്റ്റർ ലാലി ഫിലിപ്പ്, പാസ്റ്റർ ജോൺസൺ തോമസ്, പാസ്റ്റർ പി ജെ ജെയിംസ്, സാം ബെന്നി, എബി ഈപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു.

മേഖല കോർഡിനേറ്റർ പാസ്റ്റർ റോബിൻ എബ്രഹാം സ്വാഗതവും മേഖല സെക്രട്ടറി ഈ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like