പി.സി.ഐ കേരളാ ഫ്രീഡം വെബിനാർ ഓഗസ്റ്റ് 15 ന്

തിരുവല്ല: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഫ്രീഡം വെബിനാർ ആഗസ്ത് 15 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
വൈസ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ് പാസ്റ്റർ ജയിംസ് ജോസഫ് ഉത്ഘാടനം നിർവ്വഹിക്കും.
പത്രപ്രവർത്തകനും ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ. ബാബു കെ വർഗ്ഗീസ് ( മുംബൈ) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ക്രൈസ്തവ പങ്കാളിത്തം (Impact of christians in India’s Independent Movement)
എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്
സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് ,പാസ്റ്റർ അനീഷ് ഐപ്പ് (മീഡിയാ കൺവീനർ), ഏബ്രഹാം ഉമ്മൻ ( ട്രഷറർ) എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.