ബി.സി.പി.എ മാധ്യമ സെമിനാർ ആഗസ്റ്റ് 15 ന്

ബെംഗളുരു: കർണാടകയിലെ ക്രൈസ്തവ പെന്തെക്കൊസ്ത് സഭകളുടെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ക്രൈസ്തവ പത്രപ്രവർത്തകരുടെ ഐക്യ സംരഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ മാധ്യമ സെമിനാറും ബി.സി.പി.എ ന്യൂസ് വാർത്താപത്രികയുടെ ഒന്നാമത് വാർഷികവും ആഗസ്റ്റ് 15 ഞായർ വൈകിട്ട് 7 മുതൽ 9 വരെ ഓൺലൈൻ സൂമിലുടെ നടക്കും.

ക്രൈസ്തവ മാധ്യമ പ്രവർത്തകരായ ബ്രദർ ഷിബു മുള്ളംകാട്ടിൽ “എനിക്ക് ക്രിസ്തു “എന്ന വിഷയത്തിലും പാസ്റ്റർ സജി ഫിലിപ്പ് തിരുവഞ്ചൂർ ക്രൈസ്തവ പത്രപ്രവർത്തനത്തിൻ്റെ തനിമ എന്ന വിഷയത്തക്കുറിച്ചും സംസാരിക്കും.

ഗ്രന്ഥകാരനും അവതാരകനുമായ ബ്രദർ ഷിബു മുളളംകാട്ടിൽ ഗൾഫ് മലയാളി ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം സ്ഥാപക ജനറൽ സെക്രട്ടറി, ഐ.പി.സി ഗ്ലോബൽ മീഡിയാ അസോസിയേഷൻ സെക്രട്ടറി, മനോരമ പബ്ലിക്കേഷനസ് ‘ വനിത’ മുൻ ഫ്രീലാൻസർ, 8 പതിപ്പുകളും തമിഴ് പരിഭാഷയും പിന്നിട്ട ഇനി ‘ ഞാൻ മരിക്കട്ടെ’, വിശ്വാസത്തിൻ്റെ മുന്നേറ്റം ,വാർത്തക്കപ്പുറം എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമാണ്.

ഗുഡ്ന്യൂസ്‌ വാരിക അസിസ്റ്റൻ്റ് എഡിറ്ററായ പാസ്റ്റർ സജി ഫിലിപ്പ് തിരുവഞ്ചൂർ നല്ലൊരു എഴുത്തുകാരൻ , വേദ അദ്ധ്യാപകൻ, വിവർത്തകൻ, സഭാ ശുശൂഷകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.

ബി. സി. പി. എ രക്ഷാധികാരിയും കർണാടക ഐ.പി.സി വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ജോസ് മാത്യു , ബി.സി.പി.എ പ്രസിഡൻ്റ് ബ്രദർ ചാക്കോ കെ.തോമസ് എന്നിവർ വിവിധ സെക്ഷനിൽ അദ്ധ്യക്ഷരായിരിക്കും.

കർണാടകയിലെ മുഖ്യധാര പെന്തെക്കൊസ്ത് സഭകളിലെയും വിവിധ സംഘടനകളുടെയും പ്രധാന ശുശ്രൂഷകരായ പാസ്റ്റർ കെ.എസ്.ജോസഫ് (പ്രസിഡൻ്റ്, ഐ.പി.സി കർണാടക ), റവ.ടി.ജെ. ബെന്നി (അസി. സൂപ്രണ്ടൻ്റ് , സെൻട്രൽ ഡിസ്ട്രിക്റ്റ് എസ് ഐ എ.ജി), പാസ്റ്റർ എം.കുഞ്ഞപ്പി ( ഓവർസിയർ, കർണാടക ചർച്ച് ഓഫ് ഗോഡ്) , പാസ്റ്റർ ടി.സി.ചെറിയാൻ ( പ്രസിഡൻ്റ്, ശാരോൻ ഫെലോഷിപ്പ് ചർച്ച് ,കർണാടക & തെലുങ്കാന റീജിയൺ ), പാസ്റ്റർ സി.വി.ഉമ്മൻ ( വൈസ് പ്രസിഡൻ്റ്, എൻ.ഐ.സി.ഒ.ജി , ), പാസ്റ്റർ എം.ഐ.ഈപ്പൻ ( പ്രസിഡൻ്റ് ,കർണാടക ശാരോൺ അസംബ്ലി ), പാസ്റ്റർ കെ.എസ്.സാമുവേൽ ( ഓവർസീയർ, കർണാടക ഫിലാഡെൽഫിയ ചർച്ച് ) ,പാസ്റ്റർ സിബി ജേക്കബ് ( പ്രസിഡൻറ് ,ഹെവൻലീ ആർമീസ്), പാസ്റ്റർ റ്റി.ഡി.തോമസ് ( പ്രസിഡൻ്റ്, കെ.യു.പി.എഫ്) എന്നിവർ ആശംസകൾ അറിയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.