പാസ്റ്റർമാർക്കും കുടുംബങ്ങൾക്കും വേണ്ടി ദ്വിദിന സെമിനാർ

വയനാട്: സഭാ / സംഘടന വ്യത്യാസമില്ലാതെ സഭാ ശുശ്രൂഷകൻമാർ കുടുംബങ്ങൾ , ബൈബിൾ സ്കൂൾ അധ്യാപകർ വിദ്യാർത്ഥികൾ, സുവിശേഷകൻമാർ എന്നിവർക്കായി സെമിനാർ ക്രമീകരിച്ചിരിക്കുന്നു. ആഗസ്റ്റ് 24 , 25 ( ചൊവ്വ, ബുധൻ ) വൈകിട്ട് 6.45 (IST) മുതൽ 9 വരെ ആണ് പ്രോഗ്രാം.

പ്രസിദ്ധ മിഷണറിയും ഡെറാഡൂൺ ന്യൂ തീയോളജിക്കൽ കോളേജ് സ്ഥാപക പ്രസിഡണ്ടും ആയ ഡോ.ജോർജ് സി. കുരുവിളയും മിഷണറിയും സത് വേദ മിഷൻ ഡയറക്ടറും , Detroit lnternational A G Church ശുശ്രൂഷകനുമായ  ഡോ. ജോൺസൺ ജോർജ്ജും രണ്ട് ദിവസവും പ്രഭാഷണങ്ങൾ നടത്തുന്നത്.

ഹിംസ് വോയ്സ് കോഴിക്കോട് ആണ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നത്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.