ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത വേൾഡ് സ്റ്റുഡന്റസ് ക്രിസ്ത്യൻ ഫെഡറേഷൻ (WSCF) ചെയർപേഴ്സൺ
തിരുവല്ല: വേൾഡ് സ്റ്റുഡന്റസ് ക്രിസ്ത്യൻ ഫെഡറേഷൻ (WSCF) ചെയർപേഴ്സണായി പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലിത്ത തെരഞ്ഞെടുക്കപ്പെട്ടു. ആധുനിക എക്യുമിനിക്കൽ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ലോകത്തിലെ ഏറ്റവും പുരോഗമനപരമായ ക്രൈസ്തവ വിദ്യാർഥി യുവജന പ്രസ്ഥാനം ആണ് WSCF. അടുത്ത നാലു വർഷത്തേക്ക് ആണ് കാലാവധി.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനുവേണ്ടിയും, ദരിദ്രരുടെ ശബ്ദമായും കൂടാതെ നവമാധ്യമങ്ങളിലൂടെയുള്ള സംവാദങ്ങളിലൂടെയും മോർ കൂറിലോസ് മെത്രാപോലീത്ത ഏറെ ശ്രദ്ധേയനാണ്.


- Advertisement -

Comments are closed.