ഇന്നത്തെ ചിന്ത : തന്നെത്താൻ അർപ്പിക്കപ്പെട്ട പുരോഹിതൻ | ജെ.പി വെണ്ണിക്കുളം
എബ്രായർ 7:27
ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
യേശുവിന്റെ ക്രൂശ് മരണത്തെ ഓർമിപ്പിക്കുന്ന ഒരു വാക്യമാണിത്. സ്വർഗ്ഗാരോഹണത്തിന് ശേഷമാണ് യേശു പുരോഹിതനായതെങ്കിലും ക്രൂശിൽ താൻ നിറവേറ്റിയ യാഗത്തെ ഇവിടെ ഓർമിപ്പിക്കുന്നു. ലേവ്യാ പുരോഹിതന്മാർ സ്വന്ത പാപങ്ങൾക്കു വേണ്ടി യാഗം കഴിക്കാറുണ്ടായിരുന്നു. എന്നാൽ ക്രിസ്തുവാകട്ടെ സകല മാനവരാശിയുടെയും പാപത്തിന്റെ പരിഹാരത്തിനായി തന്നെത്താൻ ഒരിക്കലായി ഏകയാഗമായി. ഈ യാഗം പിന്നീട് ആവർത്തിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ സവിശേഷത.
ധ്യാനം: എബ്രായർ 7
ജെ പി വെണ്ണിക്കുളം




- Advertisement -