ചാരിറ്റി പണപ്പിരിവ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ചാരിറ്റി പണപ്പിരിവില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്നും എവിടെ നിന്നാണ് പണം വരുന്നതെന്ന് അന്വേഷിച്ച് വ്യക്തത വരുത്തണമെന്നും ഹൈക്കോടതി. ഇത്തരം പിരിവുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വേണമെന്നും പണം എവിടെ നിന്ന് വരുന്നു എന്നത് സംബന്ധിച്ച് പൊലീസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എസ്.എം.എ. രോഗം ബാധിച്ച മലപ്പുറം ജില്ലയിലെ ഇമ്രാന്‍ എന്ന കുട്ടിയുടെ ചികിത്സാ ചെലവ് സൗജന്യമാക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. കോടതി ക്രൗഡ് ഫണ്ടിന് എതിരല്ലെന്നും എന്നാല്‍ ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. യൂട്യൂബര്‍മാര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
പിരിച്ച പണത്തിന്റെ പലപ്പോഴും അടിപിടിയുണ്ടാവുന്നു. ചാരിറ്റി പിരിവ് സംബന്ധിച്ച് സമഗ്രമായ ഒരു പോളിസി സര്‍ക്കാര്‍ തയ്യാറാക്കണം. അതേ സമയം ചാരിറ്റി പണപ്പിരിവിന് കോടതി എതിരല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സത്യസന്ധമായ സോഴ്‌സില്‍ നിന്ന് പണം വരുന്നത് തടയാനും പാടില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.